ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന മഹാമാരി കോവിഡിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ പ്രവര്‍ത്തികള്‍ വ്യാപകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് ഭീതി കേരളത്തില്‍ നിന്ന് പതിയെ അകന്നു കൊണ്ടിരിക്കുമ്പോള്‍ പുറത്തുവരുന്ന മറ്റൊരു വിവരം മലയാളികളുടെയാകെ ഉറക്കം കെടുത്തുകയാണ്. 2020ല്‍ ഹാട്രിക് പ്രളയ സാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് പറയുകയാണ് തമിഴ്‌നാട് വെതര്‍മാന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് ശ്രദ്ധേയനായ ആര്‍. പ്രദീപ് ജോണാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. 1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍…
Read More