അടിവസ്ത്രം പോലും സ്വര്‍ണം! ക​രി​പ്പൂ​രി​ല്‍ ‘ഗോ​ള്‍​ഡ് ലേ​ഡി’പി​ടി​യി​ല്‍; കടത്താന്‍ ശ്രമിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ വേ​ട്ട. അ​ര​ക്കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി 57കാ​രി​യെ പി​ടി​കൂ​ടി. നി​ല​മ്പൂ​ർ സ്വ​ദേ​ശി​നി ഫാ​ത്തി​മ​യാ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

സ്വ​ർ​ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി വ​സ്ത്ര​ത്തി​ൽ തേ​ച്ച് പി​ടി​പ്പി​ച്ചാ​യി​രു​ന്നു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

എ​ന്നാ​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്‌​ക്കി​ടെ ഇ​ത് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​അ​ടി​വ​സ്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഇ​വ​ർ സ്വ​ർ​ണം തേ​ച്ച് പി​ടി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന് പു​റ​മേ കെെ​യി​ൽ മോ​തി​ര​വും ധ​രി​ച്ചി​രു​ന്നു. ആ​കെ 2.121 കി​ലോ മി​ശ്രി​ത രൂ​പ​ത്തി​ൽ ഉ​ള്ള സ്വ​ർ​ണം ആ​ണ് ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്.

ഇ​ത് വേ​ർ​തി​രി​ച്ച് എ​ടു​ത്ത​പ്പോ​ൾ 939 ഗ്രാം 24 ​കാ​ര​റ്റ് സ്വ​ർ​ണം ആ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് പു​റ​മെ 29 ഗ്രാം ​തൂ​ക്ക​മു​ള്ള ഒ​രു സ്വ​ർ​ണ മോ​തി​ര​വും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

ആ​കെ 968 ഗ്രാം ​സ്വ​ർ​ണം ആ​ണ് ഫാ​ത്തി​മ​യി​ൽ നി​ന്നും ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്‍റെ അ​ഭ്യ​ന്ത​ര വി​പ​ണി മൂ​ല്യം 49.42 ല​ക്ഷം രൂ​പ വ​രും. ദു​ബാ​യി​ൽ നി​ന്നും ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് ഫാ​ത്തി​മ ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്.

Related posts

Leave a Comment