കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർജാമ്യം തേടി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. തന്നെ താറടിച്ചുകാട്ടാൻ നടത്തുന്ന സംഘടിതശ്രമത്തിന്റെ ഭാഗമാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. തനിക്കും മാനേജർക്കും ഫോണിൽ പരാതി നൽകുമെന്ന ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വേടൻ പറയുന്നു. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടി. ഹർജി ഓഗസ്റ്റ് 18ന് പരിഗണിക്കാൻ മാറ്റി. ഡോക്ടറായ യുവതിയാണ് പരാതിക്കാരി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.
Read MoreTag: rapper vedan
പീഡനക്കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗം; തന്നെ കുടുക്കാൻ ശ്രമിച്ചതിന്റെ തെളിവ് കൈവശമുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടൻ
കൊച്ചി: തനിക്കെതിരായ പീഡനക്കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് റാപ്പർ വേടൻ. നേരത്തെ മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നു. ആസൂത്രിത നീക്കത്തിന് ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവ് കൈവശമുണ്ട്. ഇന്നുതന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പറഞ്ഞു. യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരേ ബുധനാഴ്ച രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നു വേടൻ പിന്മാറിയെന്നുമാണ് യുവഡോക്ടർ മൊഴി നല്കിയത്. അഞ്ചു തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ…
Read Moreറാപ്പർ വേടൻ ഫ്ളാറ്റിലെത്തി പീഡിപ്പിച്ചു; പിന്നെ പലതവണ പീഡിപ്പിച്ചു; ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്തത് വിവാഹവാഗ്ദാനം നൽകി; പരാതിയുമായി യുവഡോക്ടർ
കൊച്ചി: റാപ്പർ വേടൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പോലീസ് കേസെടുത്തു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചത്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പോലീസിനോട് വ്യക്തമാക്കി.
Read More