മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക…വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും;തനിക്കെതിരേയുള്ള ആക്ഷേപങ്ങളോടു പ്രതികരിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റില്‍ നടി പാര്‍വതി ലൈക്ക് ചെയ്തത് വലിയ വിവാദമായിരുന്നു. പിന്നീട് നടി ലൈക്ക് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ പാര്‍വതിയെ വിമര്‍ശിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ന്നു. ഇപ്പോല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ ആദ്യമായല്ല ഇത്തരമൊരു ആക്രമണം നേരിടുന്നതെന്നും ഇത് അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പാര്‍വതി പറഞ്ഞു. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി വ്യക്തമാക്കി. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവും ഞാന്‍ ആരാണെന്നു കാണിക്കുന്നതിനെക്കാള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍…

Read More

അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം ! ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്; വേടനെ പിന്തുണച്ചതില്‍ മാപ്പു ചോദിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ മാപ്പു ചോദിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷിച്ചത്. പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ… ‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍…

Read More