2021ലെ പുതുവത്സരദിനത്തിൽ കേരളത്തിലെ സാധാരണക്കാർക്കായി നമ്മുടെ മുഖ്യമന്ത്രി പത്ത് പ്രഖ്യാപനങ്ങൾ നടത്തി. സമയബന്ധിതമായി നടപ്പാക്കുമെന്ന ആമുഖത്തോടെയായിരുന്നു അവതരണം. ‘അഴിമതിമുക്ത കേരളം’ എന്നതായിരുന്നു അതിലെ സുപ്രധാനമായ പ്രഖ്യാപനം. “സർക്കാർ സർവീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികൾ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. അഴിമതിയെപ്പറ്റി കൃത്യമായി വിവരമുള്ളവർക്ക് ഇത് പരാതിപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും.” ഇതായിരുന്നു മുഖ്യമന്ത്രി അന്ന് അഴിമതിയെക്കുറിച്ച് പറഞ്ഞതിന്റെ രത്നച്ചുരുക്കം. അതേ വർഷം മേയ് 20നാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്.“അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണു സർക്കാരിന്. ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ. അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാക്കാലവും നടക്കാനാകില്ല. സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണം.” ഈ വാക്കുകളും മുഖ്യമന്ത്രിയുടേതുതന്നെ. പാലക്കാട് പാലക്കയത്തെ വില്ലേജ് ഓഫീസ് അഴിമതിയുമായി ബന്ധപ്പെട്ട് 2023 മേയ് 25ന്…
Read MoreTag: rd-editorial
എന്തിനാണ് ഇത്ര തിടുക്കം?
എത്ര ലജ്ജാകരമാണിത്. പല കാരണങ്ങൾകൊണ്ടു വിവാദങ്ങളിൽ മുങ്ങിയ എസ്ഐആർ എന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ഒടുവിൽ ഒരു ജീവനെടുത്തിരിക്കുന്നു. അമിത ജോലിഭാരവും പല കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദവുമാണ് ബൂത്ത് ലെവൽ ഒാഫീസറായ അനീഷ് ജോർജ് എന്ന നാൽപത്തഞ്ചുകാരൻ ജീവനൊടുക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിച്ചതാണ് പയ്യന്നൂർ മണ്ഡലം 18-ാം നന്പർ ബൂത്തിലെ ബിഎൽഒയും കുന്നരു സ്കൂളിലെ ഒാഫീസ് അസിസ്റ്റന്റുമായ അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണമെന്നാണ് ബിഎൽഒമാരുടെ കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്. പ്രതിക്കൂട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ചോദ്യങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉത്തരം പറഞ്ഞാൽ ഉടയാട ഉരിഞ്ഞുപോകുമോയെന്നു ഭയക്കുന്ന ഒരു സംവിധാനത്തിനു പ്രതിക്കൂട്ടിൽ നിൽക്കുന്നതിനും നാണമില്ലാതായിരിക്കുന്നുവോ? കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുന്പിരിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുനിഞ്ഞിറങ്ങിയത്. ഇതു ശരിയായ സമയമല്ലെന്ന് സംസ്ഥാന സർക്കാരും രാഷ്ട്രീയ…
Read Moreകൊച്ചിയെന്ന നിത്യ ബിനാലെ
അടുത്ത വർഷം നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 10 നഗരങ്ങളിൽ നമ്മുടെ കൊച്ചിയെയും തെരഞ്ഞെടുത്തിരിക്കുന്നു. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഈ അംഗീകാരം; ഇന്ത്യയിൽ കൊച്ചി മാത്രം! ഡിസംബർ 12ന് കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് തുടങ്ങാനിരിക്കേയാണ് ഈ പുരസ്കാരം. പക്ഷേ, ചിലതു ചെയ്യാനുണ്ട്. വാർത്ത കണ്ട് ഇവിടെയെത്തുന്നവർക്കു, ടാക്സിക്കാരിൽനിന്നുള്ള തിക്താനുഭവത്തെത്തുടർന്ന് മൂന്നാർ കാണാതെ മടങ്ങിയ മുംബൈയിലെ യാത്രക്കാരിയുടേതുപോലെയുള്ള അനുഭവമുണ്ടാകരുത്. വിരുന്നുകാരെത്തുന്പോൾ വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും തെരുവുനായ മുക്തമായ നാടും ഉറപ്പാക്കി സ്വീകരിക്കാനാകണം. കൊച്ചി കാണാനെത്തുന്നവർ കേരളത്തിലെ മറ്റു നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ തീരുമാനിക്കും. വിനോദസഞ്ചാരമേഖലയെ വളർത്താനുള്ള അവസരമാണിത്. പൊള്ളയായ വീരവാദങ്ങളല്ല, സമയബന്ധിതമായ ഒരുക്കമാണ് ആവശ്യം. നൂറ്റാണ്ടുകളിലെ ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്നും വിവിധ രാജ്യങ്ങളിലെ വാസ്തുശില്പ ചാരുതയും…
Read Moreവോട്ട് വാരി എൻഡിഎ, വാരിക്കുഴിയിൽ “ഇന്ത്യ’
ദേശീയ തലത്തിലും ബിജെപിക്കു വന്പൻ കുതിപ്പേകി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ അട്ടിമറി വിജയം നേടിയിരിക്കുന്നു. തങ്ങളില്ലാതെ ബിഹാറിൽ തത്കാലം ഒരു മുന്നണിക്കും ഭാവിയില്ലെന്നു സഖ്യങ്ങൾക്കെല്ലാം മുന്നറിയിപ്പു നൽകാൻ ജെഡിയു നേതാവ് നിതീഷ്കുമാറിനും സാധിച്ചു. ഇന്ത്യ മുന്നണിയിൽനിന്നു നിതീഷ് മാറിയതിനുശേഷം തല ഉയർത്തിയിട്ടില്ലാത്ത മുന്നണിയുടെ മഹാസഖ്യവീഴ്ചയ്ക്ക് ഇത്തവണ പരിക്കേറെയാണ്. വോട്ടു മോഷണ ബോംബ് ബിഹാറിൽ പൊട്ടിയില്ല. ഇത്തവണയും പരാജയകാരണമായി അതു കോൺഗ്രസ് ആവർത്തിക്കുന്നുണ്ടെങ്കിലും രാഹുലും തേജസ്വി യാദവും ഇളക്കിമറിച്ച യാത്രകളിൽ ആർപ്പുവിളിച്ച യുവാക്കളല്ല, വീട്ടിലിരുന്ന സ്ത്രീകളാണ് ബിഹാറിന്റെ ഭാവി നിർണയിച്ചതെന്നു വിലയിരുത്തേണ്ടിവരും. അവർ, ജനാധിപത്യ സംരക്ഷണത്തിനല്ല, വീട്ടിലുള്ളവരുടെ വയറുസംരക്ഷണത്തിനാണ് മുൻഗണന നൽകിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് സ്ത്രീശക്തീകരണത്തിനെന്നു പറഞ്ഞ്, 10,000 രൂപയുടെ ആദ്യഗഡു സ്ത്രീകൾക്കു കൊടുത്ത് നിതീഷ് വോട്ട് ഉറപ്പാക്കി. കൂട്ടത്തിൽ ലാലുവിന്റെ കാലത്തെ ഗുണ്ടാരാജിനെക്കുറിച്ചും സ്ത്രീകളെ ഓർമിപ്പിച്ചു. സിപിഐ (എംഎൽ) നേടിയ സീറ്റുപോലും നേടാനാകാതെപോയ കോൺഗ്രസ്, ഇനി…
Read Moreചരിത്രപരമാണ്; അഭിമാനകരമല്ല
പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്നു പേർക്കു ജീവപര്യന്തവും ഓരോരുത്തർക്കും 6.08 ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുന്നു. ഗുജറാത്തിലാണ് പശുവിനെ കൊന്നതിന് ഇത്ര കഠിനമായ ശിക്ഷ. നൂറുകണക്കിനു മനുഷ്യരെ വന്യജീവികളും തെരുവുനായകളും കൊല്ലുന്നതു തടയാത്ത പ്രാകൃതനിയമം തിരുത്താത്തവരാണ്, മൃഗങ്ങളുടെ പേരിൽ മനുഷ്യരെ ആജീവനാന്തം കൂട്ടിലിടാൻ ഗോഹത്യാ നിയമങ്ങളെ രാകിമിനുക്കി വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ ദൈവദൂഷണ-മത-മതനിന്ദാ നിയമങ്ങൾ ആധുനികലോകത്തിനു ചേർന്നതല്ലെന്നു പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇല്ല. ആ മനോനിലയിലേക്കാണ് ചിലർ ഈ മതേതര-ജനാധിപത്യ രാജ്യത്തെയും കെട്ടിവലിക്കുന്നത്. അവർക്കത് അപമാനകരമായി തോന്നില്ല. പക്ഷേ, ബിജെപി സർക്കാരുകൾ മൂർച്ച കൂട്ടിയ ഗോഹത്യ, മതപരിവർത്തന നിരോധന നിയമങ്ങൾ ജനാധിപത്യത്തോടല്ല, മതാധിപത്യത്തോടാണു ചേർന്നുനിൽക്കുന്നതെന്നു തിരിച്ചറിയണം. ഗോഹത്യ കേസിൽ കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് ഗുജറാത്തിലെ അമ്രേലി സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 നവംബർ ആറിന്…
Read Moreഇന്ത്യയെന്ന പുകപ്പുര
ഇന്ത്യക്കാരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന മറ്റൊരു ‘ഭീകരാക്രമണ’ത്തിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു ഓപ്പറേഷനും ഈ നിമിഷംവരെ പ്രഖ്യാപിച്ചിട്ടില്ല. വർഷംതോറും 17 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്ന വായുമലിനീകരണത്തെക്കുറിച്ചാണ് പറയുന്നത്. അമിത മദ്യപാനംകൊണ്ടു മരിക്കുന്നവരേക്കാൾ ഏകദേശം ആറിരട്ടിയാണ് വായുമലിനീകരണംകൊണ്ടു മരിക്കുന്നവർ. മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ കഴിഞ്ഞദിവസം ഡൽഹിയിൽ ഇത് ഗുരുതരമായ 421ൽ എത്തി. ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണെന്നാണ് ആഗോള റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് സർക്കാരുകൾ നിഷ്ക്രിയമായിരിക്കുന്നത്? എന്തുകൊണ്ടാണ് മരണവക്ത്രത്തിലുള്ള ജനങ്ങളും അതിനെ ഗൗരവത്തിലെടുക്കാത്തത്? 17 മുതൽ 20 ലക്ഷം മനുഷ്യരെ കരിന്പുക കൊല്ലുന്നത് ഒരൊറ്റ സ്ഫോടനംകൊണ്ടല്ല, ഇന്ത്യയെന്ന തുറന്ന പുകപ്പുരയിലെ മരണവാസത്തിലൂടെയാണത്. ആർക്കും നേരേ വിരൽ ചൂണ്ടരുത്. ചപ്പും ചവറും കൂട്ടിയിട്ടു കത്തിക്കുന്ന നമ്മുടെ വീട്ടുപരിസരം മുതൽ വൻ വ്യവസായശാലകൾ വരെ ഈ വായുമലിനീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണമുണ്ടാകുന്നതിനു…
Read Moreചാന്ദ്നി ചൗക്കിലെ ചുവരെഴുത്തുകൾ
ഒരു ഡസനോളം നിരപരാധികളെ കൊന്ന് ഭീകരർ ഒരിക്കൽകൂടി അവരുടെ മനുഷ്യവിരുദ്ധത “ഭക്തിപൂർവം’ നിർവഹിച്ചിരിക്കുന്നു. എത്ര വിദ്യാഭ്യാസം നേടിയാലും തകർക്കാനാകാത്തത്ര മതഭ്രാന്ത് പ്രാഥമിക മതവിദ്യാഭ്യാസങ്ങളിലൂടെ കൈവരിച്ചിട്ടുള്ളവരാണ് ഡൽഹിയിൽ പൊട്ടിത്തെറിച്ച തീവ്രവാദി ഡോക്ടറും സഹായികളായ ഡോക്ടർമാരുമൊക്കെ. ഒരിടത്ത് അവരുടെ പേര് ജയ്ഷെ മുഹമ്മദ്, മറ്റൊരിടത്തവർ ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഫുലാനി, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്… എല്ലാം ഇതര മതസ്ഥരെ ജീവിക്കാൻ അനുവദിക്കാത്ത മുസ്ലിം ബ്രദർഹുഡിന്റെ വംശവെറി ശാഖകൾ മാത്രം. ഡൽഹി ഭീകരാക്രമണത്തിന്റെ അന്വേഷണവും തിരിച്ചടിയും കേന്ദ്രസർക്കാരിനു വിട്ടുകൊടുക്കാം. ഈ രാജ്യത്തിന് അതിനുള്ള ശേഷിയുണ്ട്. പക്ഷേ, നാം ചർച്ച ചെയ്യേണ്ടത്, ഡൽഹിയിലും കത്തിയ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ നാന്പുകളെ കേരളത്തിൽ ഉൾപ്പെടെ നട്ടുവളർത്തുന്നതിൽ നമുക്കു പങ്കുണ്ടോ എന്നാണ്. ഏതെങ്കിലും വർഗീയതയെ എതിർക്കുന്നുണ്ടോ എന്നല്ല, എല്ലാ വർഗീയതയെയും എതിർക്കുന്നോ എന്നതാണ് ചോദ്യം. മതമൗലികവാദികൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെയും ആസ്ഥാന…
Read Moreപഞ്ചായത്തിൽ തുടങ്ങാം രാഷ്ട്രനിർമാണം
ഇനിയൊരു മലവെള്ളപ്പാച്ചിൽപോലെ തെരഞ്ഞെടുപ്പുരാഷ്ട്രീയം ഗ്രാമ-നഗരങ്ങളെ വിഴുങ്ങും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്ക് ലക്ഷക്കണക്കിനു സ്ഥാനാർഥികൾ മത്സരിക്കുന്ന വലിയൊരു തെരഞ്ഞെടുപ്പിനു തുടക്കമായി. ഡിസംബർ 9, 11 തീയതികളിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. വന്യജീവി-തെരുവുനായ ശല്യവും മാലിന്യനിർമാർജനവും പോലെയുള്ള അടിസ്ഥാന വിഷയങ്ങളാണ് ജനം ഉന്നയിക്കേണ്ടത്. കാരണം, രാജ്യവും സംസ്ഥാനങ്ങളുമൊക്കെ ഭരിക്കുന്നവരാണ് പഞ്ചായത്തുകളിലും കൈകൂപ്പിയെത്തുന്നത്. കാര്യങ്ങൾ തുറന്നുപറയാൻ ഇതാണു സമയം. അതേസമയം, വർഗീയ-തീവ്രവാദ ശക്തികളിലൂടെയുള്ള ഒരു പരിഹാരത്തിനും ശ്രമിക്കുകയുമരുത്. മത്സരിക്കുന്നവരും വോട്ട് ചെയ്യുന്നവരുമൊക്കെ അടുത്തറിയാവുന്നവരോ അയൽക്കാരോ ആയതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതിനപ്പുറം, സ്വയം നിശ്ചയിച്ചുറപ്പിച്ച ഒരു പെരുമാറ്റച്ചട്ടം നാമെല്ലാം പാലിക്കേണ്ടതുമുണ്ട്. അപരന്റെ വ്യക്തിഹത്യകൊണ്ടല്ല, സ്വന്തം വ്യക്തിമാഹാത്മ്യംകൊണ്ടാകട്ടെ വിജയം. സമ്മതിദാനാവകാശം പാഴാക്കില്ലെന്നു പ്രതിജ്ഞയെടുത്ത്, ഈ ജനാധിപത്യോത്സവത്തിൽ ലക്ഷ്യബോധത്തോടെ പങ്കെടുക്കാം. കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത മട്ടന്നൂർ ഒഴികെ 1,199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ്. നവംബര് 14ന് വിജ്ഞാപനം പുറത്തിറക്കും. പക്ഷേ,…
Read Moreഇങ്ങനെ പോയാൽ പത്തായം പെറണം
പതിവുപോലെ നെല്ലുസംഭരണം ഇത്തവണയും വൈകി. പാലക്കാട്ടും ആലപ്പുഴയിലും കുട്ടനാട്ടിലുമൊക്കെ മില്ലുകാരുടെ ലോറിയെത്തുന്നതും കാത്ത് പാടത്ത് കർഷകർ കാവലിരിക്കുകയാണ്. 10 വർഷം അവസരം കിട്ടിയിട്ടും ഈ പ്രശ്നത്തിനു ശാശ്വതപരിഹാരമുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞില്ല. നെൽകൃഷിയുടെ ചെലവും സംഭരിക്കുന്നതിലെ വീഴ്ചയും സംഭരണവില കൊടുക്കാനുള്ള താമസവുമൊക്കെ ഈവിധമാണ് തുടരുന്നതെങ്കിൽ ഏറെ വൈകാതെ മലയാളി ചോറുണ്ണണമെങ്കിൽ പത്തായം പെറേണ്ടിവരും. അല്ലെങ്കിൽ, കാര്യപ്രാപ്തിയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നു സ്ഥിരമായി അരിയിറക്കണം. ഒരു കൊയ്ത്തുകാലത്തെങ്കിലും കാര്യങ്ങൾ നേരേചൊവ്വേ നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ! സംസ്ഥാനത്തൊട്ടാകെ കൊയ്ത നെല്ല് കിളിർക്കാതിരിക്കാൻ പലരും പകൽ വെയിലു കൊള്ളിക്കുകയാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോൾ 68 കിലോയാണ് സർക്കാരിനു തിരിച്ചു നൽകേണ്ടത്. നഷ്ടമായതുകൊണ്ട് സർക്കാർ നിബന്ധന ഇത്തവണ സമ്മതിക്കില്ലെന്നാണ് മില്ലുടമകൾ പറയുന്നത്. എങ്കിൽ 65.5 കിലോയെങ്കിലും മതിയെന്നു വിട്ടുവീഴ്ച ചെയ്തിട്ടും 64.5 കിലോയിൽ അവർ ഉറച്ചുനിൽക്കുകയാണ്. വേറെ മാർഗം നോക്കുമെന്നു സർക്കാർ പറയുന്നതൊക്കെ ഒത്തിരി കേട്ടതാണെന്ന…
Read Moreജാൻവി എഴുതിയ മൂന്നാർ സ്റ്റോറി
‘എന്തുകൊണ്ട് കേരളം കാണണം’ എന്ന് ഒക്ടോബർ 28ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിയാണ് 30ന് “മേലാൽ കേരളത്തിലേക്കില്ല” എന്നു പറഞ്ഞ് മടങ്ങിപ്പോയത്. കൊച്ചിയിൽനിന്നെത്തിയ അവരെ ഓൺലൈൻ ടാക്സിയിൽ യാത്ര അനുവദിക്കില്ലെന്നു പറഞ്ഞ് മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. മൂന്നാർ കാണാതെ മടങ്ങിയ അവർ ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ ഡ്രൈവർമാർക്കെതിരേ കേസെടുത്തിട്ടുണ്ട്. പക്ഷേ, ഇനി കേരളത്തിലേക്കില്ലെന്ന് അവർ പറഞ്ഞത് ഡ്രൈവർമാരോടല്ല; വർഷങ്ങളായി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ഡ്രൈവർമാരെയോ മൂന്നാറിലേക്കുള്ള വഴികൾക്കു വീതി കൂട്ടാനോ സമാന്തര പാത തുറക്കാനോ അനുവദിക്കാത്ത വനംവകുപ്പിനെയോ കുപ്രസിദ്ധ ഗതാഗതക്കുരുക്ക് കണ്ടാസ്വദിക്കുന്ന വകുപ്പുകളെയോ തിരുത്താത്ത സർക്കാരിനോടാണ്. നീലക്കുറിഞ്ഞിയണിഞ്ഞ് തേയിലസുഗന്ധവും പൂശി ചരിത്രവും സൗന്ദര്യവും ചാഞ്ഞുറങ്ങുന്ന മൂന്നാറിന്റെ ഹിമാശ്ലേഷത്തിൽനിന്ന് യാത്രാസംഘങ്ങൾ മടങ്ങുകയാണ്. അവരിലേറെയും മേലാൽ തിരിച്ചുവരില്ല. മൂന്നാറിലും അവിടേക്കുള്ള വഴികളിലും ഇടിഞ്ഞിറങ്ങിയിരിക്കുന്നത് കെടുകാര്യസ്ഥതയുടെ കരിന്പാറകളാണ്.മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറായ ജാൻവിയാണ് കൊച്ചിയും ആലപ്പുഴയുമൊക്കെ സന്ദർശിച്ചശേഷം ഓൺലൈൻ ടാക്സിയിൽ മൂന്നാറിലെത്തിയത്.…
Read More