ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ 1967 ഡിസംബർ മൂന്നിന് ലൂയി വാഷ്കാൻസ്കി എന്ന അന്പത്തിമൂന്നുകാരന്റെ ശൂന്യമായ പെരികാർഡിയം കണ്ടപ്പോൾ ഡോ. ക്രിസ്റ്റ്യൻ ബർണാഡ് അനുഭവിച്ച വികാരം എന്തായിരിക്കും? ചന്ദ്രനിൽ കാലുകുത്തുന്നതിനു തൊട്ടുമുന്പ് നീൽ ആംസ്ട്രോംഗ് അനുഭവിച്ചതുതന്നെ എന്നു നമുക്കൂഹിക്കാം. മനുഷ്യരാശിയുടെ ചരിത്രത്തിലെ രണ്ട് അമൂല്യ വിജയങ്ങളിലേക്കുള്ള വഴിത്താരയിൽ ജ്വലിച്ചുനിന്ന മുഹൂർത്തങ്ങളാണവ. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ നടന്നത്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ഇരുപത്തഞ്ചുകാരിയായ ഡെനിസ് ഡാർവിലിന്റെ ഹൃദയമാണ് പതിനെട്ടു ദിവസം വാഷ്കാൻസ്കിക്കുള്ളിൽ തുടിച്ചത്. അന്പത്തെട്ടു വർഷങ്ങൾക്കിപ്പുറം മെഡിക്കൽ സയൻസ് അസാധ്യമെന്നു കരുതിയിരുന്ന പലതും സാധ്യമാക്കി മുന്നേറുന്പോൾ വൈദ്യശാസ്ത്ര ഗവേഷകരെയും ഡോക്ടർമാരെയും ആതുരശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്ന മറ്റെല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കാം. അവയവദാനരംഗത്ത് കൊച്ചുകേരളം കൈവരിച്ച നേട്ടത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയകൾ. മുപ്പത്താറു മണിക്കൂറിനിടയിലാണു…
Read MoreTag: rd-editorial
“തോറ്റവരെ കളിയാക്കരുത്’’
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത്. മൂന്നാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാമോ എന്നതായിരുന്നു ചോദ്യം. അഹാൻ എഴുതിയ ‘സ്പൂണും നാരങ്ങയും’ കളിയുടെ ആറാമത്തെ നിയമം “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നായിരുന്നു. ആലോചിച്ചാൽ നമ്മുടെ കുടുംബത്തെയും പൊതുജീവിതത്തെയും പ്രകാശമാനമാക്കാൻ ഇത്ര ലളിതവും വിജയസാധ്യതയുള്ളതുമായ മറ്റൊരു നിയമവുമില്ല. അഹാൻ രചിച്ചതും വിദ്യാഭ്യാസമന്ത്രി പ്രകാശനം ചെയ്തതുമായ ഈ പരിഷ്കൃതനിയമം കേരളം ഏറ്റെടുക്കേണ്ടതാണ്. തലശേരി ഒ. ചന്തുമേനോന് സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന് അഹാന് അനൂപിന്റെ ഉത്തരമാണ് വൈറലായത്. അഹാൻ തെരഞ്ഞെടുത്തത് സ്പൂണും നാരങ്ങയും കളിയാണ്. കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകളെ പ്രചോദിപ്പിക്കുന്ന ആ ചോദ്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളെയും മറികടന്ന് ഉത്തരം മുന്നോട്ടു പോയി. ആറു നിയമങ്ങളിൽ ഒടുവിലത്തേതായി അഹാൻ എഴുതി: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.” മാർക്കും കൈയടിയും വാങ്ങിയ ഉത്തരം,…
Read Moreക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട
ക്രൈസ്തവർ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്ത ലേഖനം സംഘപരിവാറിന്റെ പോഷക സംഘടനകളിലൊന്നിന്റെ നേതാവ് ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതിൽ അതിശയോക്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തയിടെ ബിജെപി സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിയ മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം. ‘ആഗോളമതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാം. മറ്റുള്ളവർ സ്വാതന്ത്ര്യസമര-ദേശസ്നേഹ പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപരിവർത്തന നിരോധന…
Read Moreകാലിത്തൊഴുത്തിലെ ഇരുകാലി ഗദ്ഗദം
“കഞ്ഞി കുടിക്കാൻ വേറെ വക കിട്ടിയാൽ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും.” ഇടുക്കി നാരകക്കാനത്തെ ബോബി ജോസ് എന്ന ക്ഷീരകർഷകന്റേതാണ് ഈ വാക്കുകൾ. സർക്കാർ മനസു വച്ചാലല്ലാതെ ഈ കർഷകരുടെ യാതനകൾ അവസാനിക്കില്ല. ഒന്നോർത്താൽ, ചെലവിനും അധ്വാനത്തിനുമനുസരിച്ച് പ്രതിഫലം കിട്ടാത്ത ആ മനുഷ്യരുടെ കണ്ണീരല്ലേ ഓരോ പ്രഭാതത്തിലും അധികാരികളും അധികൃതരുമുൾപ്പെടെ നാമെല്ലാം ഊതിയൂതി കുടിക്കുന്നത്? മൂന്നു വർഷത്തെ പരിപാലനത്തിനു മാത്രം 80,000 രൂപ ചെലവായ പശുവിനെ, രോഗം ബാധിച്ചു പാൽ കുറഞ്ഞതോടെ 23,000 രൂപയ്ക്കു വിൽക്കേണ്ടി വന്ന കർഷകനാണ് ബോബി. കഞ്ഞികുടിച്ചുപോകാവുന്ന ചെറിയവരുമാനവും കാലികളോടുള്ള ഇഷ്ടവുമാണ് ഈ രംഗത്ത് ബോബിയെപ്പോലെ ആയിരങ്ങളെ പിടിച്ചുനിർത്തുന്നത്. പക്ഷേ, അതിനൊക്കെ ഒരു പരിധിയില്ലേ? കാലികൾക്കു രോഗം ബാധിച്ചാൽ വർഷങ്ങളുടെ അധ്വാനം ഉരുൾപൊട്ടലിലെന്നപോലെ കൺമുന്നിലൂടെ ഒലിച്ചുപോകും. രോഗമൊന്നും ഇല്ലെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല. കടകളിൽ വിവിധ ബ്രാൻഡുകളിലുള്ള…
Read Moreമതപരിവർത്തന നിരോധനം ന്യൂനപക്ഷവേട്ടയ്ക്ക്
ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്. ഭരണഘടനയുടെ മതസ്വാതന്ത്ര്യ ഉറപ്പുകളെ ചവിട്ടിമെതിച്ചാണ് ന്യൂനപക്ഷവിരുദ്ധ യുദ്ധപ്രഖ്യാപനം. ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്താം, മറിച്ചാകാൻ പാടില്ല. ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാരുകളുടെ കാർമികത്വത്തിലുള്ള വർഗീയതയല്ലെങ്കിൽ മറ്റെന്താണിത്? ക്രൈസ്തവരോ മുസ്ലിംകളോ മാത്രമാണോ വേവലാതിപ്പെടേണ്ടത്? വർഗീയതയും അക്രമോത്സുകതയും ഭീഷണിയും കുത്തിനിറച്ച ഈ നിയമങ്ങൾ പാർലമെന്റിലും കോടതികളിലും യഥോചിതം ചോദ്യം ചെയ്യപ്പെടാത്തത്, ഈ കിരാത നിയമത്തോളം ഭയജനകമായിരിക്കുന്നു. രാജസ്ഥാനിൽ ചൊവ്വാഴ്ച ബിജെപി സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിൽ, ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, കൂട്ട മതപരിവർത്തനത്തിന് സ്വത്ത് കണ്ടുകെട്ടൽ എന്നിവയടക്കമുള്ള കടുത്ത ശിക്ഷകളാണുള്ളത്. അതേസമയം, പൂർവികമതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയിൽനിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്. പൂർവികമതത്തിലേക്കുള്ള മടക്കമെന്നാൽ ‘ഘർ വാപ്പസി’ ആണെങ്കിൽ, ഹിന്ദുമതത്തിലേക്കല്ലാതുള്ള…
Read Moreഅവരും പറയുന്നു, കോപിച്ചിട്ടു കാര്യമില്ല
ബിജെപിയും അണികളും ആരാധകരും സാക്ഷ്യപ്പെടുത്തിയാൽ മാത്രം ഉറപ്പാകുന്നതല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത. രാഹുൽ ഗാന്ധി വോട്ട് ചോർച്ച വെളിപ്പെടുത്തിയ ദിവസവും അതൊരു ആരോപണമായിരുന്നു. പക്ഷേ, അവയ്ക്ക് ഉത്തരം പറയാനാകാതെ ഭീഷണിയുടെ ശൈലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ചതിക്കപ്പെടുകയായിരുന്നോ എന്ന സംശയം വോട്ടർമാരിൽ ശക്തിപ്പെട്ടു. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും പിന്നാലെ, മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനെ വിമർശിച്ചിരിക്കുന്നു. കമ്മീഷൻ സംശയനിഴലിൽനിന്നു പുറത്തു വരണം. കമ്മീഷണർമാർ ബിജെപി വക്താക്കളല്ലെന്നു പൗരന്മാർക്കുകൂടി തോന്നണം. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്…
Read Moreജെൻ സി: ജനാധിപത്യത്തിലെ പുതിയ നേപ്പാൾ പാഠം
എങ്ങനെയെങ്കിലും വോട്ട് ധ്രുവീകരണം നടത്തി അധികാരത്തിലേറുക, പിന്നെ അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ഉൾപ്പെടെ സകല ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ച് അധികാരം നിലനിർത്തുക. കമ്യൂണിസ്റ്റ്-വലതുപക്ഷ വ്യത്യാസമില്ലാതെ ഏകാധിപതികളുടെ അടവുനയമാണിത്. അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരായതിനാൽ, മാധ്യമങ്ങളെ ഇവർ തലവേദനയായിട്ടാണ് കാണുന്നത്. അങ്ങനെ മാധ്യമങ്ങളെ ഒതുക്കാനിറങ്ങിയ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ നേപ്പാളിലെ യുവാക്കൾ ഒതുക്കി. ജനാധിപത്യത്തിനു ശുഭകരമായ വാർത്ത. സമൂഹമാധ്യമങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും സർക്കാരുകൾക്കെതിരേ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അവിടെയൊക്കെ ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്തു. അതിന്റെ തുടർച്ചയായിത്തന്നെ നേപ്പാളിലെ സമരത്തെയും വിലയിരുത്താം. സമൂഹമാധ്യമ അടിമത്തത്തിൽനിന്നുണ്ടായ സമരം എന്ന പരിഹാസത്തെ മറികടന്ന് അഴിമതിക്കും സ്വേഛാധിപത്യത്തിനുമെതിരായ പുതിയ തലങ്ങളിലേക്ക് നേപ്പാളിലെ സമരം വ്യാപിക്കുകയാണ്. ശത്രുസംഹാരത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമായ രാജ്യസുരക്ഷയും ദേശസ്നേഹവുമാണ് നേപ്പാളിലും സർക്കാർ പുറത്തെടുത്തത്. ഇതിനായി കോടതിവിധിയെ ഉപയോഗിച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമാണെങ്കിൽ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി…
Read Moreജോർജ് സാറൊക്കെ സിനിമയിൽ മതി
നിരപരാധിയും നിസഹായനുമായ യുവാവിനെ വെറും ഈഗോയുടെ പേരിൽ വളഞ്ഞിട്ടു തല്ലിയ പോലീസുകാരെ സർക്കാർ സംരക്ഷിക്കരുത്. ദൃശ്യം പുറത്തുവിടാതെയും “ശിക്ഷ’യായി വീടുകൾക്കടുത്തേക്കു സ്ഥലംമാറ്റം കൊടുത്തും 28 മാസം സംരക്ഷകരായിരുന്ന സർക്കാർ ഇപ്പോഴവരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. പതിവു നാടകമാണെങ്കിൽ ശന്പളത്തോടുകൂടിയ അവധിയാണത്! രാഷ്ട്രീയതാത്പര്യങ്ങൾ താറുമാറാക്കിയ ക്രമസമാധാനം സംസ്ഥാനത്ത് അസഹനീയമായി. ഈ ക്രിമിനലുകളെ പിരിച്ചുവിടണം. അല്ലെങ്കിൽ, കുന്നംകുളം ഗുണ്ടകളെ ഒക്കത്തിരുത്തുന്നവരോടു കടക്കു പുറത്തെന്ന് കേരളത്തിനു പറയേണ്ടിവരും. എസ്. സന്ദീപ്, സജീവൻ, സുഹൈർ എൻ. നുഹ്മാൻ, ശശിധരൻ, പിന്നെ കാമറയിൽ പതിയാതെ അതിബുദ്ധി കാണിച്ച ഡ്രൈവർ സുഹൈർ… ഇവരൊന്നും ഇനി സർവീസിൽ ഉണ്ടാകരുത്. ദൃശ്യങ്ങൾ മുക്കാനുള്ള എല്ലാ ശ്രമങ്ങളും കോടതിയിൽ പരാജയപ്പെട്ടതുകൊണ്ടു മാത്രമാണ് 2023 ഏപ്രിൽ അഞ്ചിനു തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരതകൾ പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്താണ് ഇര. രാത്രിയിൽ വഴിയിൽ നിന്ന…
Read Moreഅധ്യാപകനെ ‘പീഡിപ്പിച്ച’ വിദ്യാർഥിനികൾ
നാളെ അധ്യാപകദിനമാണ്. ഒരധ്യാപകനെതിരേയുള്ള പീഡനക്കേസ്, കോപ്പിയടി പിടിച്ചതിന് മക്കളുടെ പ്രായമുള്ള വിദ്യാർഥിനികൾ വ്യാജമായി കൊടുത്തതാണെന്നു കോടതി പറഞ്ഞിരിക്കുന്നു. 11 വർഷത്തിനുശേഷം അധ്യാപകനെ വെറുതേ വിട്ടു. മഞ്ഞിന്റെ വിശുദ്ധിയിൽ ശാന്തമായൊഴുകുന്ന മൂന്നാറിൽ ഏതാനും രാഷ്ട്രീയ നേതാക്കളും അധ്യാപകരും വിദ്യാർഥികളും കലക്കിയ വിഷം കഴുകിക്കളയാതെ, അധ്യാപകദിനത്തെക്കുറിച്ച് ഗൂഢാലോചനക്കാരേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്. മൂന്നാർ ഗവൺമെന്റ് കോളജിൽ 2014ലായിരുന്നു സംഭവം. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് എസ്എഫ്ഐ വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടി. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. പക്ഷേ, ആ ‘മഹാഗുരു’ ഇടത് അനുകൂല സംഘടനക്കാരനാണത്രേ. കോപ്പിയടി റിപ്പോർട്ട് ചെയ്തില്ല. തീർന്നില്ല; അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. മൂന്നാർ പോലീസ് കേസെടുത്തു. 11 വർഷത്തിനുശേഷമാണ് അന്തിമവിധി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു…
Read Moreയഥാർഥ ബോംബ് ജനങ്ങളുടെ കൈയിൽ
പാറ്റ്നയിൽ ഇന്ത്യ മുന്നണി റാലിയിലെ ആൾക്കൂട്ടം അവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പക്ഷേ, വ്യാജ വോട്ടർപട്ടികയിൽ രാഹുൽ ഗാന്ധി ഇട്ട ബോംബ് ബിഹാറിലെ എൻഡിഎ കസേരകൾ തെറിപ്പിക്കുമോയെന്നറിയാൻ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. ബംഗളൂരുവിലെ വ്യാജ വോട്ടർപട്ടിക ആറ്റം ബോംബായിരുന്നെങ്കിൽ വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിലായിരുന്നു “ഹിരോഷിമയ്ക്കു പിന്നാലെ നാഗാസാക്കി” എന്ന ഭീഷണി. അദ്ദേഹം ഉന്നയിച്ച കള്ളവോട്ട് ആരോപണമല്ല, അതിനെ പ്രതിരോധിക്കാനാവാതെ പരുങ്ങിയ തെരഞ്ഞെടുപ്പു കമ്മീഷനാണ് രാജ്യത്തെ നടുക്കിയത്. ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി അവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം. ഒന്നുറപ്പ്; ബിഹാറിൽ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കിറങ്ങും. ബിജെപി ഭരണത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപണം ആദ്യമല്ല. ജയിക്കുന്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ്, തോൽക്കുന്പോൾ കണ്ടെത്തുന്ന ന്യായമാണ് അതെന്ന പരിഹാസത്തിൽ…
Read More