കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ നടുക്കുന്നതാണ്. 20 വർഷം മുന്പ് ആലപ്പുഴയിലെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ ഏഴുവയസുകാരൻ രാഹുൽ കേരളത്തിന്റെ തീരാനൊന്പരമാണ്. പക്ഷേ, അതുപോലെ 607 കുട്ടികൾ കാണാമറയത്തുണ്ടെന്ന് അറിയുന്പോൾ, നാം വേദനയുടെയും നടുക്കത്തിന്റെയും വഴിയിൽനിന്നു മാറി ജാഗ്രതയിലാകുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണത്തിന്റെ പുതിയ ഫയൽ തുറക്കുകയും വേണം. കരയുന്ന കുട്ടികളെ പിടിക്കാൻ പിള്ളേരെ പിടിത്തക്കാർ വരുമെന്നു പറഞ്ഞിരുന്നത് വെറുതെ പേടിപ്പിക്കാനായിരുന്നു. പക്ഷേ, ഇപ്പോൾ മാതാപിതാക്കൾ പേടിച്ചു കരയുകയാണ്. കുട്ടികളെ കാണുന്നില്ല, പിള്ളേരെ പിടിത്തക്കാരെയും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുനിന്ന് കാണാതായ കുട്ടികളുടെ വിശദാംശങ്ങൾ തേടി കോണ്ഗ്രസ് എംപി രേണുക ചൗധരി ഉന്നയിച്ച ചോദ്യത്തിനാണ്, ലഭ്യമായ കണക്കുകൾ കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂർ രാജ്യസഭയിൽ സമർപ്പിച്ചത്. അന്പരപ്പിക്കുന്ന കണക്കായിരുന്നു അത്.…
Read MoreTag: rd-editorial
വ്യക്തിസ്വാതന്ത്ര്യം ‘ആപ്പി’ലാക്കരുത്
വിൻസ്റ്റൻ സ്മിത്ത്: ബിഗ് ബ്രദർ (വല്യേട്ടൻ) ഉള്ളതാണോ?ഒ’ബ്രിയൻ: ഉറപ്പായിട്ടും ഉണ്ട്.വിൻസ്റ്റൻ സ്മിത്ത്: നിങ്ങളെയോ എന്നെയോ പോലെ അദ്ദേഹം നിലനിൽക്കുന്നുണ്ടോ?ഒ’ബ്രിയൻ: നീ നിലനിൽക്കുന്നില്ല.(ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിൽനിന്ന്) ഒരു പൗരന് താൻ ഉണ്ടെന്നു തോന്നുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അയാളുടെ സ്വകാര്യതയാണ്. മറ്റൊരാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധം, ബിജെപി-കോൺഗ്രസ്-കമ്യൂണിസ്റ്റ് വ്യത്യാസമില്ലാതെ ഏതൊരാളെയും അലോസരപ്പെടുത്തും. നിരീക്ഷകൻ, വല്യേട്ടൻ അഥവാ സർക്കാരാണെന്നുകൂടി വരുന്പോൾ താൻ ഇല്ലാതായതുപോലെ പൗരനു തോന്നും. “നീ നിലനിൽക്കുന്നില്ല” എന്ന് പൗരനോട് ജനാധിപത്യ സർക്കാർ പറയാൻ പാടില്ലാത്തതാണ്. സൈബർ സുരക്ഷ ഉറപ്പാക്കാൻ ‘സഞ്ചാർ സാഥി’ ആപ്പ് എല്ലാ ഫോണുകളിലും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ സ്മാർട്ട് ഫോൺ നിർമാതാക്കളോട് നിർദേശിച്ചത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. നീക്കംചെയ്യാനോ നിഷ്ക്രിയമാക്കാനോ കഴിയാത്തവിധം 90 ദിവസത്തിനകം ഫോണിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇതുസംബന്ധിച്ച ആശങ്ക ഇന്നലെ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു. ആവശ്യമില്ലാത്തവർക്ക് അതു ഫോണിൽനിന്ന് ഒഴിവാക്കാമെന്നാണ്…
Read Moreജോൺസന്റെ കഥ കേൾക്കൂ,കാട്ടുനീതിവകുപ്പിന്റെയും
വനംവകുപ്പ് കിടപ്പാടം തട്ടിയെടുത്ത ചാലക്കുടിക്കാരൻ ജോൺസന്റെ അനുഭവം നാളെ കേരളത്തിൽ ആർക്കുമുണ്ടാകാം. പക്ഷേ, സുപ്രീംകോടതി വരെ കേസ് നടത്തി കിടപ്പാടം തിരിച്ചുപിടിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിൽ സൗജന്യമായി കേസ് നടത്തി ജോൺസനെ സഹായിച്ച വക്കീലിനെപ്പോലെ ആരെങ്കിലും ഉണ്ടാകണം. എന്തായാലും, ഭരണകൂടം അഭയാർഥിയാക്കിയ കുടുംബത്തെ കോടതി തിരികെ വീട്ടിൽ കയറ്റി. പക്ഷേ, കൊള്ളമുതൽ തിരിച്ചുകൊടുത്താൽ കവർച്ച ഇല്ലാതാകുമോ? ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്തെടുക്കുകയാണ്? പുതിയ ഇരകളെ തേടി നടക്കുകയാണോ? വീടില്ലാതായ ജോൺസന്റെ ദുരിതം, മക്കളുടെ എന്നെന്നേക്കുമായി മുടങ്ങിയ വിദ്യാഭ്യാസം, കടത്തിണ്ണയിലും വാടകവീട്ടിലുമായി അവരൊഴുക്കിയ കണ്ണീർ… നഷ്ടപരിഹാരം കൊടുക്കേണ്ടതല്ലേ നവകേരള നിർമാതാക്കളേ? 2019 നവംബർ 22നാണ് ഭൂമികൈയേറ്റം ആരോപിച്ച് ചാലക്കുടി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ സായുധരായ ഇരുപത്തഞ്ചോളം വനം-പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് തുന്പൂർമുഴി പാറോക്കാരൻ ജോണ്സനെയും ഭാര്യ റൊബീന, മൂന്നു മക്കൾ, വൃദ്ധരായ മാതാപിതാക്കൾ എന്നിവരെയും സ്വന്തം കിടപ്പാടത്തിൽനിന്നു ബലമായി ഇറക്കിവിട്ടത്. 32…
Read Moreആർക്കുവേണമീ‘ചുവന്നതെരുവ്’ നാടകങ്ങൾ!
സ്വർണപ്പാളി തട്ടിപ്പ്, വന്യജീവി-തെരുവുനായ ശല്യം, സാന്പത്തികത്തകർച്ച, കടക്കെണി, അഴിമതിയാരോപണങ്ങൾ, ആരോഗ്യ-കാർഷികമേഖലകളുടെ തകർച്ച, കെടുകാര്യസ്ഥത, വികസനമുരടിപ്പ് തുടങ്ങിയ അടിസ്ഥാനവിഷയങ്ങൾക്കു മുകളിലാണോ രാഷ്ട്രീയ നേതാക്കൾക്കെതിരേയുള്ള ലൈംഗികാരോപണങ്ങൾ? അല്ലെങ്കിൽ സർക്കാർ പറയേണ്ടത്, മേൽപ്പറഞ്ഞ വിഷയങ്ങൾക്കുള്ള മറുപടികളോ ഭരണനേട്ടങ്ങളോ ആണ്. സമൂഹമാധ്യമങ്ങളിൽ ചിലതിന്റെ നിലവാരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതു താഴുന്നതു ഖേദകരമാണ്. സോളാർ കേസ് മുതൽ കേരളത്തിൽ സജീവമായ അശ്ലീല രാഷ്ട്രീയത്തിനൊപ്പം ശയിക്കുന്നത് ആരായാലും ഓരോ തെരഞ്ഞെടുപ്പുകാലത്തും പിറക്കുന്നൊരു ജാരസന്തതിയായി സ്ത്രീവിഷയം മാറിയിരിക്കുന്നു. അതിലും അരോചകമാണ്, പീഡനാരോപണങ്ങൾ കഴുകിക്കളയാത്ത സ്വന്തക്കാരെ ഒക്കത്തിരുത്തിക്കൊണ്ടുള്ള സദാചാര പ്രസംഗങ്ങൾ! നമ്മുടെ തെരഞ്ഞെടുപ്പ് മുൻഗണനാവിഷയങ്ങളെ ‘ചുവന്നതെരുവ്’ നാടകങ്ങൾ വഴിതെറ്റിക്കുകയാണോ? 2013 മുതൽ ഒമ്പത് വര്ഷം കേരള രാഷ്ട്രീയത്തെയും കോണ്ഗ്രസിനെയും മുൾമുനയിലാക്കിയ സോളാർ കേസ് രാഷ്ട്രീയ അപചയത്തിന്റെ കേരള സ്റ്റോറിയായിരുന്നു. തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനവിഷയങ്ങളെ അതു വിഴുങ്ങിക്കളഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ അധികാരലബ്ധിക്ക് അതു സഹായിച്ചിട്ടുമുണ്ട്. കേരള പോലീസ്,…
Read Moreപക്ഷേ, ഈ ഫോട്ടോ ഇന്ത്യയിലേതാണ്
ഡൽഹിയിലെ വിഷവായുവിനെതിരേപ്രതിഷേധിച്ചയാളെ നിലത്തമർത്തി ശ്വാസംമുട്ടിക്കുന്ന പോലീസിന്റെ ഫോട്ടോയിൽ തെളിയുന്നത് ന്യായമായ സമരങ്ങളെപ്പോലുംഅടിച്ചമർത്തുന്ന ഭരണകൂടമാണ്. ജനാധിപത്യത്തിന്റെ ആൽബത്തിലെ കറുത്ത ചിത്രം. ജോർജ് ഫ്ലോയ്ഡിനെ മറന്നോ? കടയിൽ 20 ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാരോപിച്ച് 2020 മേയിൽ അമേരിക്കയിലെ മിനസോട്ടയിൽ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തിൽ മുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊന്ന കറുത്ത വർഗക്കാരൻ! “എനിക്കു ശ്വാസം മുട്ടുന്നു” എന്നു പറഞ്ഞുകൊണ്ടിരുന്ന ജോർജിന്റെ മരണഫ്രെയിം കണ്ട ലോകം ജനാധിപത്യ അമേരിക്കയിലെ വർണവെറിയെയും ഭരണകൂട അതിക്രമങ്ങളെയും ചോദ്യംചെയ്തു. പക്ഷേ, ഇതാ ജനാധിപത്യത്തിന്റെ ആൽബത്തിലെ ഈ കറുത്ത ചിത്രം ഇന്ത്യയിലേതാണ്. മാരക വായുമലിനീകരണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു സമീപം സമരത്തിനെത്തിയവരിലൊരാളെ ശ്വാസംമുട്ടിക്കുന്ന വിധത്തിൽ കൈകൊണ്ടു നിലത്തു തലയമർത്തിപ്പിടിച്ച് ഇരിക്കുന്ന പോലീസുകാരന്റെ ഫോട്ടോ. പറഞ്ഞുവരുന്നത്, വായുമലിനീകരണത്തെക്കുറിച്ചല്ല, പ്രതിഷേധങ്ങളുടെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ മലിനീകരണത്തെക്കുറിച്ചാണ്. പ്രതിപക്ഷത്തെ കാണാതായതോടെയാണ് രാജ്യത്തു പലയിടത്തും കർഷകർക്കും വിദ്യാർഥികൾക്കും ആശമാർക്കുമൊക്കെ സമരത്തിനിറങ്ങേണ്ടിവന്നത്.…
Read Moreആഗോളതാപനം: പൊള്ളുന്ന സത്യങ്ങൾ
ഭൂമിക്കു തീപിടിക്കുന്ന കാലത്ത് ബ്രസീലിലെ ബെലേമിൽ ആമസോൺ കാടുകളുടെ വാതിൽക്കലാണ് ഇത്തവണ കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ഒന്നിച്ചത്. പക്ഷേ, ഒരു ദുർനിമിത്തംപോലെ, സമാപനദിവസമായ ഇന്നലെ സമ്മേളനവേദിക്കു തീപിടിച്ചു. അതു യാദൃച്ഛികമാണെങ്കിലും, ആഗോളതാപനത്തെ ചെറുക്കാനുള്ള ചർച്ചകൾക്കു തീപിടിക്കുകയും ഒടുവിൽ ഒന്നും വേവിച്ചെടുക്കാനാവാതെ ലക്ഷ്യങ്ങളിലേറെയും ചാരമാകുകയും ചെയ്യുന്ന യാഥാർഥ്യത്തിന്റെ പ്രതീകമായി മാറി. താപനില വർധന 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയേ തീരൂ. അതിനാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ 197 രാജ്യങ്ങൾ സിഒപി (കോൺഫറൻസ് ഓഫ് പാർട്ടീസ്) സമ്മേനം നടത്തുന്നത്. 30-ാമത്തെ സമ്മേളനമായിരുന്നു ഇത്തവണത്തേത്. തീരുമാനങ്ങളിൽ പ്രത്യാശയുണ്ട്; പക്ഷേ, ആത്മാർഥതയും നടപ്പാക്കാനുള്ള പണവും സന്പന്നരാഷ്ട്രങ്ങളുടെ കാര്യമായ സഹകരണവുമില്ലാതെ സമ്മേളനം തീർന്നുപോയി. സഹജീവികളോട് സഹവർത്തിത്വത്തിനു മടിക്കുന്ന മനുഷ്യൻ പ്രകൃതിയോടും സഹകരിക്കാത്തത് സ്വാഭാവികമായൊരു മാനസികാവസ്ഥയുടെ പരിണാമമായിരിക്കാം എന്നുകൂടി സന്ദർഭവശാൽ നിരീക്ഷിക്കട്ടെ. കാര്യങ്ങൾ എളുപ്പം മനസിലാകാൻ, അസർബൈജാനിൽ നടന്ന 29-ാമതു കോൺഫറൻസിൽ…
Read Moreരാഷ്ട്രീയത്തിനു മുകളിൽ ബില്ലും പറക്കില്ല
ബില്ലുകളില് തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്ണര്ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി. സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള് പരിഗണനയ്ക്കെത്തുന്പോൾ ഗവര്ണറുടെ ഭരണഘടനാപരമായ അധികാരങ്ങള് എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്. ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത…
Read Moreഇനിയെങ്കിലും ശരണപാത സുഗമമാക്കൂ
ഈ വർഷത്തെ തീർഥാടനം തുടങ്ങിയ ആദ്യ ദിവസങ്ങളിൽതന്നെ ശബരിമല ഭക്തരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അതോടെ സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണ സംവിധാനങ്ങളും താറുമാറായി. വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയപ്പോഴേ ലക്ഷക്കണക്കിന് തീർഥാടകർ രജിസ്റ്റർ ചെയ്തുവെന്നത് വരാനിരിക്കുന്ന തിരക്കിന്റെ സൂചനയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിനും സർക്കാരിനും ഇതു തിരിച്ചറിയാനോ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താനോ കഴിഞ്ഞില്ല. തീർഥാടകർക്കുണ്ടായ വിവരണാതീതമായ ദുരിതമായിരുന്നു ഫലം. തിരക്കിൽപ്പെട്ട് പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി. പലരും കുഴഞ്ഞുവീണു. കുട്ടികൾ കൂട്ടംതെറ്റി. പ്രാഥമിക സൗകര്യങ്ങൾപോലും വേണ്ടത്ര കിട്ടാതെ തീർഥാടകർ വലഞ്ഞു. തിങ്കളാഴ്ച മുതൽതന്നെ ഈ കാനനക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നിലയ്ക്കലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. തിരക്കുമൂലം നടപ്പന്തലിൽനിന്ന് തീർഥാടകരെ പതിനെട്ടാംപടി വഴി കടത്തിവിടാൻ താമസമുണ്ടായി. എട്ടു മുതൽ പത്തു മണിക്കൂർ വരെയാണ് അയ്യപ്പന്മാർക്ക് കാത്തുനിൽക്കേണ്ടിവന്നത്. മുന്നൊരുക്കങ്ങളുടെ അഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പുതുതായി ചുമതലയേറ്റ തിരുവിതാംകൂർ…
Read Moreഅഴിമതിയെന്ന അഴിയാക്കുരുക്ക്
2021ലെ പുതുവത്സരദിനത്തിൽ കേരളത്തിലെ സാധാരണക്കാർക്കായി നമ്മുടെ മുഖ്യമന്ത്രി പത്ത് പ്രഖ്യാപനങ്ങൾ നടത്തി. സമയബന്ധിതമായി നടപ്പാക്കുമെന്ന ആമുഖത്തോടെയായിരുന്നു അവതരണം. ‘അഴിമതിമുക്ത കേരളം’ എന്നതായിരുന്നു അതിലെ സുപ്രധാനമായ പ്രഖ്യാപനം. “സർക്കാർ സർവീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികൾ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. അഴിമതിയെപ്പറ്റി കൃത്യമായി വിവരമുള്ളവർക്ക് ഇത് പരാതിപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും.” ഇതായിരുന്നു മുഖ്യമന്ത്രി അന്ന് അഴിമതിയെക്കുറിച്ച് പറഞ്ഞതിന്റെ രത്നച്ചുരുക്കം. അതേ വർഷം മേയ് 20നാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്.“അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണു സർക്കാരിന്. ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ. അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാക്കാലവും നടക്കാനാകില്ല. സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണം.” ഈ വാക്കുകളും മുഖ്യമന്ത്രിയുടേതുതന്നെ. പാലക്കാട് പാലക്കയത്തെ വില്ലേജ് ഓഫീസ് അഴിമതിയുമായി ബന്ധപ്പെട്ട് 2023 മേയ് 25ന്…
Read Moreഎന്തിനാണ് ഇത്ര തിടുക്കം?
എത്ര ലജ്ജാകരമാണിത്. പല കാരണങ്ങൾകൊണ്ടു വിവാദങ്ങളിൽ മുങ്ങിയ എസ്ഐആർ എന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ഒടുവിൽ ഒരു ജീവനെടുത്തിരിക്കുന്നു. അമിത ജോലിഭാരവും പല കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദവുമാണ് ബൂത്ത് ലെവൽ ഒാഫീസറായ അനീഷ് ജോർജ് എന്ന നാൽപത്തഞ്ചുകാരൻ ജീവനൊടുക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിച്ചതാണ് പയ്യന്നൂർ മണ്ഡലം 18-ാം നന്പർ ബൂത്തിലെ ബിഎൽഒയും കുന്നരു സ്കൂളിലെ ഒാഫീസ് അസിസ്റ്റന്റുമായ അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണമെന്നാണ് ബിഎൽഒമാരുടെ കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്. പ്രതിക്കൂട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ചോദ്യങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉത്തരം പറഞ്ഞാൽ ഉടയാട ഉരിഞ്ഞുപോകുമോയെന്നു ഭയക്കുന്ന ഒരു സംവിധാനത്തിനു പ്രതിക്കൂട്ടിൽ നിൽക്കുന്നതിനും നാണമില്ലാതായിരിക്കുന്നുവോ? കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുന്പിരിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുനിഞ്ഞിറങ്ങിയത്. ഇതു ശരിയായ സമയമല്ലെന്ന് സംസ്ഥാന സർക്കാരും രാഷ്ട്രീയ…
Read More