എ​സ്.​ജാ​ന​കി​യോ​ട് എ​ന്തി​നാ​ണ് ഈ ​കൊ​ടുംക്രൂ​ര​ത! സോഷ്യൽ മീഡിയ ഒൻപതാം തവണയും കൊന്നു; വ്യാ​ജ​പ്ര​ചാ​ര​ണം നടത്തിയവരെ കുറിച്ച്സൂ​ച​ന; പ്രതിഷേധിച്ച് സമം

ആ​ല​പ്പു​ഴ: ഗാ​യി​ക എ​സ്. ജാ​ന​കി അ​ന്ത​രി​ച്ചു എ​ന്ന ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. സ​മൂ​ഹം ആ​ദ​രി​ക്കു​ന്ന ഗാ​യി​ക​യോ​ടു​ള്ള അ​വ​ഹേ​ള​ന​വും അ​ധി​ക്ഷേ​പ​വും മാ​ത്ര​മ​ല്ല ക​ടു​ത്ത സാ​മൂ​ഹ്യ​ദ്രോ​ഹം കൂ​ടി​യാ​ണെ​ന്ന് ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന​കം ഒ​ൻ​പ​തു പ്രാ​വ​ശ്യ​മാ​ണ് എ​സ്.​ജാ​ന​കി അ​ന്തി​രി​ച്ചെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്ന​ത്. നേ​ര​ത്തെ​യും ഇ​ന്ന​സെ​ന്‍റ്, ജ​ഗ​തി അ​ട​ക്ക​മു​ള്ള പ​ല​ർ​ക്കു​മെ​തി​രേ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​സ്.​ജാ​ന​കി​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി വ്യാ​ജം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ. ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ല​യാ​ള​ത്തി​ലെ സി​നി​മ പി​ന്ന​ണി ഗാ​യ​ക​രു​ടെ സം​ഘ​ട​ന സ​മം രം​ഗ​ത്തു​വ​ന്നു. പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ നി​യ​മ പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ​മം പ്ര​സി​ഡ​ന്‍റ് സു​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു. സ​മം നേ​ര​ത്തെ​യും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ​യും പി​ന്നി​ൽ…

Read More