പുരാതന പള്ളിയെ നൃത്തത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി ! ‘ഹിന്ദി മീഡിയം’ ചിത്രത്തിലെ നായികയ്‌ക്കെതിരേ പാകിസ്ഥാന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്…

നടി സബാ ഖമറിനെതിരേ പാക് കോടതിയുടെ അറസ്റ്റുവാറണ്ട്. 2017 ല്‍ റിലീസായ ഹിന്ദി മീഡിയം എന്ന ബോളിവുഡ് കോമഡി ചിത്രത്തിലൂടെ ഇന്ത്യയില്‍ നിരവധി ആരാധകരെ നേടിയ നടിയാണ് സബ. ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയില്‍ നൃത്ത വീഡിയോ ചിത്രീകരിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. നടിക്കൊപ്പം മറ്റു ചിലര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. കോടതി നടപടികളില്‍ നിന്നും നടിയും മറ്റ് സിനിമാ പ്രവര്‍ത്തകരും ഹാജരാകാതെ നിരന്തരം ഒഴിവ് പറയുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഗായകന്‍ ബിലാല്‍ സയീദിനും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ലാഹോറിലെ പുരാതനമായ പള്ളിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നൃത്തം ചിത്രീകരിച്ചതിലൂടെ പളളിയുടെ പവിത്രത കളങ്കപ്പെടുത്തി എന്നാണ് കേസിന് ആധാരം. പ ള്ളിയുടെ വിശുദ്ധി നഷ്ടമാക്കി എന്ന കുറ്റത്താല്‍ പാക് പഞ്ചാബ് സര്‍ക്കാര്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഒരു വിവാഹ രംഗമുള്‍ക്കൊള്ളുന്ന ഗാനമാണ്…

Read More