ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ വെ​ടി​വെ​ച്ചു കൊ​ന്ന് കാ​മു​ക​ന്‍

ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ കാ​മു​ക​ന്‍ വെ​ടി​വെ​ച്ചു കൊ​ന്നു. ഹ​രോ​ള്‍​ഡ് തോം​പ്സ​ണ്‍ (22) എ​ന്ന​യാ​ളാ​ണ് ത​ന്റെ കാ​മു​കി​യാ​യ ഗ​ബ്രി​യേ​ല ഗോ​ണ്‍​സാ​ല​സി​നെ (26) മാ​ളി​ലെ പാ​ര്‍​ക്കി​ങ് സ്ഥ​ല​ത്തു​വെ​ച്ച് വെ​ടി​വെ​ച്ചു​കൊ​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന് എ​ത്ര​മാ​സം പ്രാ​യ​മാ​യാ​ലും ഗ​ര്‍​ഭഛി​ദ്രം അ​നു​വ​ദി​ക്കു​ന്ന കൊ​ള​റാ​ഡോ​യി​ലേ​ക്ക് യു​വ​തി പോ​യി​രു​ന്നു. 800 മൈ​ല്‍ ദൂ​രം​സ​ഞ്ച​രി​ച്ചാ​ണ് യു​വ​തി കൊ​ള​റാ​ഡോ​യി​ലെ​ത്തി ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ആ​റ് ആ​ഴ്ച ക​ഴി​ഞ്ഞാ​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ലൊ​ഴി​കെ ടെ​ക്സ​സി​ല്‍ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​ന് തോം​പ്സ​ണ്‍ എ​തി​രാ​യി​രു​ന്നു. കൊ​ള​റാ​ഡോ​യി​ല്‍ പോ​യി തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി​യെ വെ​ടി​വെ​ച്ചു കൊ​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ പാ​ര്‍​ക്കി​ങ് സ്ഥ​ല​ത്ത് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി. ക​ല​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് തോം​പ്സ​ണ്‍ ഗ​ബ്രി​യേ​ല​യു​ടെ ത​ല​യ്ക്കു​നേ​ര്‍​ക്കു വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ല്‍ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും തോം​പ്സ​ണ്‍ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More