ശ്രീലങ്കയും കേരളവും തമ്മിലുള്ളത് വെറും അരമണിക്കൂര്‍ ദൂരം മാത്രമാണെന്നത് ഓര്‍ക്കണം ! അവിടെ നടന്നത് നാളെ കേരളത്തിലും നടക്കാം; സാധ്യതകള്‍ കാര്യകാരണ സഹിതം വിശദീകരിച്ച് മുരളി തുമ്മാരുക്കുടി

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ ഇതിനോടകം മുന്നൂറിനോടടുത്തിരിക്കുകയാണ് 450ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ലോകം ശ്രീലങ്കയ്ക്കു വേണ്ടി കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഒരു സുപ്രധാന ഓര്‍മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. കേരളവും ശ്രീലങ്കയും തമ്മില്‍ അരമണിക്കൂര്‍ ദൂരം മാത്രമാണുള്ളതെന്നും ഇന്ന് അവിടെ സംഭവിച്ചത് നാളെ ഇവിടെയും സംഭവിച്ചേക്കാമെന്നും മുരളി തുമ്മാരുക്കുടി പറയുന്നു. രാമ-രാവണ പുരാണങ്ങള്‍ അറിയാമെങ്കിലും ശ്രീലങ്ക കേരളത്തിന് എത്ര അടുത്താണെന്നും ഏതൊക്കെ തരത്തില്‍ ശ്രീലങ്കയും കേരളവും ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ശ്രീലങ്കയില്‍ പോകാത്ത മലയാളികള്‍ക്ക് പൊതുവെ മനസ്സിലായിട്ടില്ല. ശ്രീലങ്കയും കേരളവും തമ്മില്‍ ഐതീഹ്യമായും ചരിത്രപരമായും ബന്ധങ്ങളുണ്ട്. തെങ്ങും ആയി ശ്രീലങ്കയില്‍ നിന്നും കേരളത്തില്‍ എത്തിയവരാണ് തങ്ങളെന്നാണ് ഒരു വിഭാഗം മലയാളികള്‍ വിശ്വസിക്കുന്നത്. കേരളം പോലെ വിവിധ ജാതി മതസ്ഥര്‍ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് ശ്രീലങ്ക. അവിടെ വംശത്തിന്റെ…

Read More