റോ​ഡി​ലെ കു​ഴി​യെ​ണ്ണൂ; സ​മ്മാ​നം കു​ഴി​മ​ന്തി​യും ത​ക്കാ​ളി​യും! വി​ളി​ച്ച​റി​യി​ക്കേ​ണ്ട നമ്പര്‍… വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ചു​ങ്ക​ക്കു​ന്ന് കെ​സി​വൈ​എം

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കെ​തി​രെ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല കെ​സി​വൈ​എം. “കു​ഴി എ​ണ്ണൂ, കു​ഴി​മ​ന്തി നേ​ടൂ’ എ​ന്ന പേ​രി​ലാ​ണ് കു​ഴി എ​ണ്ണ​ൽ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പാ​ൽ​ച്ചു​രം പ​ള്ളി മു​ത​ൽ ബോ​യ്‌​സ് ടൗ​ൺ വ​രെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ളു​ടെ എ​ണ്ണം ആ​ദ്യം കൃ​ത്യ​മാ​യി പ​റ​യു​ന്ന​യാ​ൾ​ക്ക് കു​ഴി​മ​ന്തി സ​മ്മാ​ന​മാ​യി ന​ൽ​കും.

കൂ​ടാ​തെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 500 ഗ്രാം ​വീ​തം ത​ക്കാ​ളി അ​ഞ്ചു പേ​ർ​ക്കും ന​ൽ​കും. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് പ​രി​പാ​ടി.

9061447647 എ​ന്ന ഫോ​ൺ ന​മ്പ​റി​ലാ​ണ് കു​ഴി​ക​ളു​ടെ എ​ണ്ണം വി​ളി​ച്ച​റി​യി​ക്കേ​ണ്ട​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തു​ന്ന ച​ല​ഞ്ചി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് കെ​സി​വൈ​എം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ പ​റ​ഞ്ഞു.

കു​ഴി​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി വി​ളി​ച്ച​റി​യി​ക്കു​ന്ന​തു​വ​രെ​യാ​ണ് പ്ര​തി​ഷേ​ധ ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്.

ര​ണ്ടു ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ അ​വ​സ്ഥ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചു​ങ്ക​ക്കു​ന്ന് കെ​സി​വൈ​എ​മ്മി​ന്‍റെ വേ​റി​ട്ട പ്ര​തി​ഷേ​ധം.

Related posts

Leave a Comment