കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി. ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (70), ഭാര്യ ഡോ. മീര (67) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും വീട്ടിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഓഡിറ്റോറിയത്തിലും വീട്ടിലുമായി സമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ജീവനക്കാരും അന്തിമോപചാരം അർപ്പിക്കാനെത്തി. യുഎസിലുള്ള മകൾ ഗായത്രി കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. വിജയകുമാറിനെയും ഭാര്യ മീരയെയും മുൻ ജീവനക്കാരനായ ആസാം സ്വദേശി അമിത് ഉറാംഗ് കോടാലിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകൻ ഗൗതം അന്ത്യവിശ്രമം കൊള്ളുന്നയിടത്തിന് സമീപത്തായാണ് ഇരുവർക്കും അന്ത്യവിശ്രമം. മകൾ ഡോ. ഗായത്രി, വിജയകുമാറിന്റെ സഹോദരൻ വിശ്വനാഥൻ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read MoreTag: thiruvathukkal crime
ഗർഭിണിയായ കാമുകിയെ നാട്ടിലേക്ക് മടക്കി അയച്ചതും മോഷണക്കേസ് പിൻവലിക്കാത്തതിലുമുള്ള കടുത്ത വൈരാഗ്യം; വിജയകുമാറിനെ ഉറംഗ് കൊലപ്പെടുത്തിയത് നെഞ്ചത്ത് കയറിയിരുന്ന്
കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരെ കൊലപ്പെടുത്തിയ പ്രതി ഇവരുടെ മുന്‍ ജോലിക്കാരനായ ആസാം ദിബ്രുഗ്രാ ജില്ലയില്‍ പിതാഗുട്ടി ടീ എസ്റ്റേറ്റില്‍ ജൗര ഉറംഗിന്റെ മകന് അമിത് ഉറംഗി (24)നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മേയ് എട്ടു വരെയാണു കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ കയറി കൊലനടത്തിയശേഷം ഒളിവില്‍പ്പോയ അമിതിനെ തൃശൂര്‍ മാള ആലത്തൂരില്നിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും പിന്നീട് ശ്രീവത്സം വീട്ടിലും ജോലിക്കുനിന്നിരുന്ന ഇയാള്‍ വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനിലൂടെ 2,78,000 രൂപ തട്ടിയെടുത്തിരുന്നു. കേസിനെത്തുടര്‍ന്ന് അമിത് ജയിലിലായി. ഭാര്യയാണെന്ന വ്യാജേന ആസാമില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ അമിത് കൂടെ പാര്‍പ്പിച്ചിരുന്നു. ഇതില്‍ അസ്വാഭാവികത…
Read Moreതിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകം; പ്രതി അമിത് ഉറാംഗ് തൃശൂരിൽ പിടിയിൽ; കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേത് തന്നെ
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാൾ പിടിയിലായത്. ആലത്തൂരിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂന്ന് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റുമായി കോടാലിയിലെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി. വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണെന്നും പോലീസ് കണ്ടെത്തി. പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി…
Read Moreതിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി കസ്റ്റഡിയിലെന്ന് സൂചന; മകന്റെ മരണവും ഈ കേസും തമ്മിൽ ബന്ധമുണ്ടോ? സത്യമറിയാൻ സിബിഐയും
കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി കസ്റ്റഡിയിലെന്ന് സൂചന. വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആസാം സ്വദേശിയായ യുവാവ് കസ്റ്റഡിയിലായെന്നാണ് സൂചന. ഇയാൾ ഈ വീട്ടിലെ ജോലിക്കാരനായിരുന്നു. വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിനെ തുടർന്ന് ഇയാളെ പറഞ്ഞുവിട്ടിരുന്നു. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥം എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍. എഴു വർഷങ്ങൾക്ക് മുമ്പ് വിജയകുമാറിന്റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഈ കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെടുന്നത്. ഇരു കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ സിബിഐ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം വിജയകുമാറിന്റെ വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്താനുള്ള നീക്കത്തിലാണ് പോലീസ്. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത്…
Read More