കെ സ്വിഫ്റ്റ്: കൂ​ള​ന്‍റ് സം​വി​ധാ​നം പ​രി​ശോ​ധി​ക്കാൻ നിർദേശം

ചാ​ത്ത​ന്നൂ​ർ: കെ ​സ്വി​ഫ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലൈ​ലാ​ൻഡ് ബി ​എ​സ് -6 ശ്രേ​ണി​യി​ൽ​പ്പെ​ട്ട ബ​സു​ക​ളു​ടെ കൂ​ള​ന്‍റ് സം​വി​ധാ​നം പ​രി​ശോ​ധി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേശം. പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം മാ​ത്ര​മേ ബ​സ് സ​ർ​വീ​സി​ന് അ​യ​യ്ക്കാ​വു.​കെ​എ​സ്ആ​ർ ടി ​സി യു​ടെ ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് കെസ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ളാ​ണ്.

ക​ഴി​ഞ്ഞ 28 – ന് ​ഊ​ട്ടി​യി​ലേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ലൈ​ലാ​ൻഡ്് ബ​സ് വ​ഴി​യി​ൽ ബ്രേ​ക്ക്ഡൗ​ണാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കൂ​ള​ൻന്‍റ് സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​രാ​റാണെ​ന്ന് ക​ണ്ടെ​ത്തി. കെ സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ എ​ല്ലാം പു​തി​യ​താ​ണ്. ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള​താ​ണ് കൂ​ടു​ത​ലും. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ള​ന്‍റിന് ത​ക​രാ​റ് സം​ഭ​വി​ച്ച​ത് അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യി കാ​ണു​ന്നു.

ലൈലാൻഡ് ബിഎ​സ്-6 ശ്രേ​ണി​യി​ൽ​പ്പെ​ട്ട കെ ​സ്വി​ഫ്റ്റി​ന്‍റെ എ​ല്ലാ ബ​സു​ക​ളു​ടെ​യും കൂ​ള​ന്‍റ് സം​വി​ധാ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും ബ്രേ​ക്ക്ഡൗ​ൺ സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന ത​ക​രാ​റു​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ് നി​ർ​ദ്ദേ​ശം.

ഈ ​ഉ​ത്ത​ര​വാ​ദി​ത്വം കെഎ​സ് ആ​ർ​ടി​സി​യു​ടെ വ​ർ​ക്ക് ഷോ​പ്പു​ക​ൾ​ക്കാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. കെഎ​സ്ആ​ർടിസി​യ്ക്ക് വേ​ണ്ടി കി​ലോ​മീ​റ്റ​ർ വാ​ട​ക​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​വ​യാ​ണ് കെ സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ എ​ന്ന​ത് കൊ​ണ്ടാ​ണ് അ​റ്റ​കു​റ്റ​പ്പണി​ക​ളും കെഎ​സ്ആ​ർ​ടി​സി​യു​ടെ ബാ​ധ്യ​ത​യാ​യി​രി​ക്കു​ന്ന​ത്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment