എസ്എഫ്ഐയുടെ കുത്തിപരിക്കേൽപ്പിക്കലും സർക്കാർ നിലപാടുകളും;  സെക്രട്ടറിയേറ്റ് ഉപരോധിച്ച് യുഡിഎഫ് പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധം തു​ട​ങ്ങി. രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച വ​രെ​യാ​ണ് ഉ​പ​രോ​ധം ന​ട​ത്തു​ക. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ന് മു​ന്നി​ലൊ​ഴി​കെ​യു​ള്ള മ​റ്റ് മൂ​ന്ന് ഗേ​റ്റു​ക​ളി​ലും ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ചു. സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൾ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക, പി​എ​സ്‍​സി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കു​ക, ഉ​ത്ത​ര​ക്ക​ട​ലാ​സ് ചേ​ർ​ച്ച അ​ട​ക്ക​മ​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യു​ഡി​എ​ഫ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​പ​രോ​ധ സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ൽ വ​ലി​യ പൊ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യേ​റ്റി​ൻ​രെ മു​ൻ വ​ശ​ത്തു​കൂ​ടി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More