രണ്ടരപ്പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലും സീരിയലിലും സജീവസാന്നിദ്ധ്യമാണ് ഷിജു അബ്ദുള്‍ റഷീദ് എന്ന ഷിജു ഏ ആര്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടന് ഒരു കാലത്ത് നായകനായും മിന്നിത്തിളങ്ങിയിരുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടന് പക്ഷേ മലയാള സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതോടെ സിനിമയില്‍ നിന്നും മാറി സീരിയലുകളില്‍ സജീവം ആവുകയായിരുന്നു താരം. എയര്‍ഹോസ്റ്റസും നര്‍ത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ബിഗ് ബോസ് സീസണ് അഞ്ചിലെ ഫൈനല്‍ വരെ പോരാടിയ മത്സരാര്‍ഥിയായ ഷിജുവിന് ആരാധകരും ഏറെയാണ്. അതിനിടെ തങ്ങളുടെ വിവാഹത്തെ കുറിച്ച് ഷിജുവിന്റെ ഭാര്യ പ്രീതി ഒരു അഭിമുഖത്തിനിടെ സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.…
Read More