അപ്പോ ഇതായിരുന്നോ കാരണം..!  റോഡുകൾ തകരുന്നതിന്‍റെ പ്രധാന കാരണം അമിത ഭാരവുമായെത്തുന്ന ലോറികൾ; 35 ട​ണ്‍ ക​യ​റ്റേ​ണ്ട ലോ​റി​ക​ളി​ൽ 65 ടൺ

സ്വ​ന്തം​ ലേ​ഖ​ക​ൻ
തൃ​ശൂ​ർ: റോ​ഡു​ക​ൾ ത​ക​രു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം അ​മി​ത ഭാ​രം ക​യ​റ്റി​യെ​ത്തു​ന്ന ലോ​റി​ക​ളാ​ണെ​ന്ന് എ​ൻ​ജി​നീ​യ​ർ​മാ​രും ക​രാ​റു​കാ​രും.

റോ​ഡു​ക​ൾ​ക്കു വ​ഹി​ക്കാ​ൻ പ​റ്റു​ന്ന ഭാ​ര​ത്തി​ലും അ​ധി​ക ഭാ​രം ക​യ​റ്റി​യാ​ണ് ലോ​റി​ക​ൾ ആ​റു​വ​രിപ്പാത​ക​ളി​ല​ട​ക്കം ഓ​ടു​ന്ന​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സു​മൊ​ക്കെ ദി​വ​സ​വും ഇ​ത്ത​രം ലോ​റി​ക​ൾ​ക്കു പി​ഴ​യീ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​രി​നു വ​രു​മാ​നം കി​ട്ടാ​നു​ള്ള മാ​ർ​ഗ​മാ​ക്കി മാ​റ്റി​യി​രി​ക്ക​യാ​ണെ​ന്നു മാ​ത്രം.

എ​ല്ലാ ദി​വ​സ​വും പി​ഴ കൊ​ടു​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​രു​മു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പോ പോ​ലീ​സോ നി​ൽ​ക്കു​ന്ന​തു ക​ണ്ടാ​ൽ നേ​രെ പോ​യി അ​വ​ർ പ​റ​യു​ന്ന പ​ണം ന​ൽ​കി വീ​ണ്ടും അ​മി​ത ഭാ​രം ക​യ​റ്റി പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ഇ​തോ​ടെ റോ​ഡു​ക​ളു​ടെ ആ​യു​സും കു​റ​ഞ്ഞു വ​രു​ന്നു​വെ​ന്നു മാ​ത്രം. പ​ല റോ​ഡു​ക​ളും താ​ഴാ​നും പി​ന്നീ​ട് അ​തു ത​ക​രാ​നും കാ​ര​ണ​മാ​യി മാ​റു​ന്ന​ത് അ​മി​ത ഭാ​രം ക​യ​റ്റി​യോ​ടു​ന്ന ലോ​റി​ക​ൾ ത​ന്നെ​യാ​ണെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ​മാ​രും പ​റ​യു​ന്നു.

വ​ലി​യ ടി​പ്പ​റു​ക​ളാ​ണ് ഇ​പ്പോ​ൾ നി​ര​ത്ത് കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ട​ണ്‍ ക​ണ​ക്കി​ന് ലോ​ഡ് ക​യ​റ്റാ​വു​ന്ന​വ​യാ​ണ് മി​ക്ക ടി​പ്പ​റു​ക​ളും.

ക്വാ​റി​ക​ളി​ൽ നി​ന്നും ക​ല്ലും മ​ണ​ലും ക്വാ​റി വേ​സ്റ്റു​മൊ​ക്കെ ഒ​റ്റ​യ​ടി​ക്ക് ഒ​രു ക​ണ​ക്കു​മി​ല്ലാ​തെ പ​ര​മാ​വ​ധി ലോ​ഡ് ക​യ​റ്റി​യാ​ണു പോ​കു​ന്ന​ത്.

പ​ത്തു ച​ക്ര​ങ്ങ​ളു​ള്ള ടി​പ്പ​റു​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ. ഇ​തി​ൽ ക​യ​റ്റാ​വു​ന്ന ഭാ​ര​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ക​യ​റ്റി​യാ​ണ് ഒ​ട്ടു​മി​ക്ക ലോ​റി​ക​ളും പോ​കു​ന്ന​ത്.

വ​ഴി​യി​ൽ ത​ട​ഞ്ഞുനി​ർ​ത്തി പി​ഴ വാ​ങ്ങി​ക്കു​ന്ന​ത​ല്ലാ​തെ ഇ​വ​യി​ൽ എ​ത്ര കൂ​ടു​ത​ൽ ലോ​ഡു​ണ്ടെ​ന്ന് വേ ​ബ്രി​ഡ്ജി​ൽ ക​യ​റ്റി പ​രി​ശോ​ധ​ന ന​ട​ത്താ​റി​ല്ല.

ഇ​ങ്ങ​നെ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ഭാ​രം ക​യ​റ്റു​ന്ന​തു ക​ണ്ടെ​ത്താ​നും അ​തി​ന​നു​സ​രി​ച്ചു​ള്ള പി​ഴ​യീ​ടാ​ക്കാ​നും ക​ഴി​യൂ.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് അ​ധി​ക ഭാ​ര​വു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ങ്ങ​നെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 35 ട​ണ്‍ ക​യ​റ്റേ​ണ്ട ലോ​റി​യി​ൽ 65 ട​ണ്‍ വ​രെ ഭാ​ര​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ല​യ്ക്ക​ക​ത്ത് ക​ല്ലും മ​ണ​ലു​മൊ​ക്കെ​യാ​യി പോ​കു​ന്ന ലോ​റി​ക​ൾ പ​രി​ശോ​ധി​ച്ചാ​ലും ഇ​ത്ത​ര​ത്തി​ൽ അ​മിത ഭാ​രം ക​ണ്ടെ​ത്താ​നാ​കും. ‍

Related posts

Leave a Comment