അന്പതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ ജപ്പാനിൽ അറസ്റ്റിൽ. ഒരു യാത്രക്കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണു നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. 54കാരനായ ഇയാളുടെ ഫോണിൽനിന്നു 3,000ലേറെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി.
ഉറക്കഗുളിക നൽകി പീഡിപ്പിച്ചെന്ന ഇരുപതുകാരിയുടെ പരാതിയിലാണു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ എത്തിച്ചാണ് യുവതിയെ ഇയാൾ പീഡനത്തിനിരയാക്കിയത്.
മറ്റൊരു സ്ത്രീക്ക് മയക്കുമരുന്ന് നൽകി 40,000 യെൻ (23,911 രൂപ) മോഷ്ടിച്ചെന്ന സംശയത്തിൽ പ്രതിയെ ഒക്ടോബറിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇയാൾ പീഡനത്തിനിരാക്കിയ സ്തീകളുടെ 2008 മുതലുള്ള ദൃശ്യങ്ങളാണു കണ്ടെത്തിയിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.