ഉത്തർപ്രദേശിൽ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്ക് 43 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 104കാരനെ കോടതി വെറുതെവിട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇയാളെ കൗശാമ്പി ജില്ലാ ജയിലിൽനിന്നു മോചിതനായി. ഈ മാസം ആദ്യമാണ് അലഹബാദ് ഹൈക്കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്.
കൗശാമ്പി ജില്ലയിലെ ഗൗരായേ ഗ്രാമവാസിയാണ് ലഖൻ. 1921 ജനുവരി നാലിനാണ് ഇയാൾ ജനിച്ചത്. ജയിൽ രേഖകൾ പ്രകാരം 1977ലാണ് ഇയാൾ അറസ്റ്റിലായത്. 1977 ഓഗസ്റ്റ് 16ന് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആളുടെ മരണത്തിൽ ലഖനു പങ്കുണ്ടായിരുന്നു. 1982ൽ പ്രയാഗ്രാജ് ജില്ലാ സെഷൻസ് കോടതി ലഫനെയും മറ്റു മൂന്നുപേരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
തുടർന്ന്, ലഖൻ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 43 വർഷത്തിനു ശേഷം മേയ് രണ്ടിനാണ് കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ നാലു പ്രതികളിൽ മൂന്നുപേർ കേസ് പരിഗണനയിലിരിക്കെ മരിച്ചു.