അ​മ്പ​തോ​ളം സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച മു​ൻ ടാ​ക്സി ഡ്രൈ​വ​ർ പി​ടി​യി​ൽ: 3,000ലേ​റെ പീ​ഡ​ന വീ​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി

അ​ന്പ​തോ​ളം സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച മു​ൻ ടാ​ക്സി ഡ്രൈ​വ​ർ ജ​പ്പാ​നി​ൽ അ​റ​സ്റ്റി​ൽ. ഒ​രു യാ​ത്ര​ക്കാ​രി​യെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണു നി​ര​വ​ധി സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. 54കാ​ര​നാ​യ ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്നു 3,000ലേ​റെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി.

ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന ഇ​രു​പ​തു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണു പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ൽ എ​ത്തി​ച്ചാ​ണ് യു​വ​തി​യെ ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

മ​റ്റൊ​രു സ്ത്രീ​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി 40,000 യെ​ൻ (23,911 രൂ​പ) മോ​ഷ്ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ പ്ര​തി​യെ ഒ​ക്ടോ​ബ​റി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​രാ​ക്കി​യ സ്തീ​ക​ളു​ടെ 2008 മു​ത​ലു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment