തിരുവനന്തപുരം:തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി സുഹൃത്തിനോട് സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്ത്.
രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. സംഘടനയ്ക്ക് വേണ്ടി എല്ലാം നൽകി. എത്ര കൊമ്പനായാലും പോരാടും. അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്.
സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെ തുടര്‍ന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. ആനന്ദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം ആനന്ദ് ശിവസേനയില്‍ (യുടിബി) അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില്‍ നിന്ന് ആനന്ദ് അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.

