ശബരിമല സു​ര​ക്ഷ; തു​ട​ക്ക​ത്തി​ൽ എ​ഡി​ജി​പി​മാരും തുടർന്നുള്ള ദിവസങ്ങൾ ഐജിമാരും  മേ​ൽ​നോ​ട്ടം വ​ഹി​ക്കും

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല സു​ര​ക്ഷാ ചു​മ​ത​ല എ​ഡി​ജി​പി​മാ​രാ​യ അ​നി​ൽ​കാ​ന്തും അ​ന​ന്ത​കൃ​ഷ്ണ​നും നേ​രി​ട്ട് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഐ​ജി​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സു​ര​ക്ഷ ഒ​രു​ക്കും. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യു​ണ്ടാ​യാ​ൽ അ​ധി​ക​മാ​യ സേ​നാ​വി​ന്യാ​സം ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ഇ​ന്ന​ലെ നി​ല​യ്ക്ക​ലി​ലെ​ത്തി​യ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ശ​ബ​രി​മ​ല​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ആ​റ് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് നാ​ല് ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​ണ് സു​ര​ക്ഷാ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു.തീ​ർ​ഥാ​ട​ന​കാ​ല​യ​ള​വി​ൽ നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15,259 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തു​മാ​യി സേ​വ​ന​ത്തി​നു നി​യോ​ഗി​ക്കു​ന്ന​ത്.

ഡി​ഐ​ജി മു​ത​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡി​ജി​പി വ​രെ​യു​ള​ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടാ​തെ​യാ​ണി​ത്. നാ​ല് ഘ​ട്ട​ങ്ങ​ളു​ള​ള ഈ ​സീ​സ​ണി​ല്‍ എ​സ്പി, എ​എ​സ്പി ത​ല​ത്തി​ല്‍ 55 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. ഡി​വൈ​എ​സ്പി ത​ല​ത്തി​ല്‍ 113 പേ​രും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​ല​ത്തി​ല്‍ 359 പേ​രും എ​സ്ഐ ത​ല​ത്തി​ല്‍ 1,450 പേ​രു​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്.

12,562 സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വ​നി​ത സി​ഐ, എ​സ്ഐ ത​ല​ത്തി​ലു​ള​ള 60 പേ​രും 860 വ​നി​താ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​ന്നു മു​ത​ല്‍ 30 വ​രെ​യു​ള​ള ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഐ​ജി വി​ജ​യ് സാ​ക്ക​റെ സ​ന്നി​ധാ​ന​ത്തും ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാം പ​ന്പ​യി​ലും നി​ല​യ്ക്ക​ലും സു​ര​ക്ഷാ ചു​മ​ത​ല​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ, വ​ട​ശേ​രി​ക്ക​ര, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​സ്പി​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഈ ​ഘ​ട്ട​ത്തി​ൽ3,450 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 230 പേ​ര്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

കൂ​ടാ​തെ എ​സ്ഐ ത​ല​ത്തി​ല്‍ 349 പേ​രും സി​ഐ ത​ല​ത്തി​ല്‍ 82 പേ​രും ഡി​വൈ​എ​സ്പി ത​ല​ത്തി​ല്‍ 24 പേ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. ഒ​രു സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 അം​ഗ​ങ്ങ​ളു​ള​ള കേ​ര​ള പോ​ലീ​സ് ക​മാ​ൻ​ഡോ സം​ഘ​ത്തെ സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 20 അം​ഗ​ങ്ങ​ളു​ള​ള മ​റ്റൊ​രു ക​മാ​ൻ​ഡോ സം​ഘം പ​മ്പ​യി​ലു​ണ്ടാ​കും. കൂ​ടാ​തെ ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​നാ​യി ത​ണ്ട​ര്‍ ബോ​ള്‍​ട്ടി​ന്‍റെ ഒ​രു പ്ല​റ്റൂ​ണി​നെ മ​ണി​യാ​റി​ല്‍ സ​ജ്ജ​മാ​ക്കി നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ 234 പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ​യും പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്‌​സി​ന്‍റെ ര​ണ്ട് ക​മ്പ​നി ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തു​മാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ര​ണ്ട് സം​ഘ​ങ്ങ​ളും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. ഒ​രു വ​നി​താ ഇ​ന്‍​സ്‌​പെ​ക്ട​റും ര​ണ്ട് വ​നി​താ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും 30 വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും അ​ട​ങ്ങു​ന്ന ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ സം​ഘ​വും ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യി​ട്ടു​ണ്ട്.

30 മു​ത​ല്‍ ഡി​സം​ബ​ര്‍ 14 വ​രെ​യു​ള​ള ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 3,400 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷ​യ്ക്കു​ണ്ടാ​കും. ഇ​വ​രി​ല്‍ 230 പേ​ര്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. കൂ​ടാ​തെ എ​സ്ഐ ത​ല​ത്തി​ല്‍ 312 പേ​രും സി​ഐ ത​ല​ത്തി​ല്‍ 92 പേ​രും ഡി​വൈ​എ​സ്പി ത​ല​ത്തി​ല്‍ 26 പേ​രും ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കും. ഡി​സം​ബ​ര്‍ 14 മു​ത​ല്‍ 29 വ​രെ​യു​ള​ള മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ 4,026 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​കും.

ഇ​വ​രി​ല്‍ 230 പേ​ര്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. കൂ​ടാ​തെ എ​സ്ഐ ത​ല​ത്തി​ല്‍ 389 പേ​രും സി​ഐ ത​ല​ത്തി​ല്‍ 90 പേ​രും ഡി​വൈ​എ​സ്പി ത​ല​ത്തി​ല്‍ 29 പേ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. ഡി​സം​ബ​ര്‍ 29 മു​ത​ല്‍ ജ​നു​വ​രി 16 വ​രെ​യു​ള​ള നാ​ലാം ഘ​ട്ട​ത്തി​ല്‍ 4,383 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 230 പേ​ര്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. കൂ​ടാ​തെ എ​സ്ഐ ത​ല​ത്തി​ല്‍ 400 പേ​രും സി​ഐ ത​ല​ത്തി​ല്‍ 95 പേ​രും ഡി​വൈ​എ​സ്പി ത​ല​ത്തി​ല്‍ 34 പേ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.

Related posts