തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍ വീണ്ടും അപകടം. ദേശീയപാതയിലെ വെള്ളക്കെട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥി വീണു. ദേശീയപാതയില്‍ ചന്തിരൂരിലാണ് വിദ്യാര്‍ഥി റോഡിലെ വെള്ളക്കെട്ടില്‍ വീണത്.
അമ്മയുടെ കൂടെ സ്കൂളിലേക്കു പോകുമ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ പാതിയോളം മുങ്ങിയ കുട്ടിയെ അമ്മ പിടിച്ചുകയറ്റി.
നിലവില്‍ 50ലധികം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്.
അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാത മരണപാതയായി മാറിയിരിക്കുകയാണ്.