കോട്ടയം: സംസ്ഥാനത്തിന്റെ ഗുരുതര കാര്‍ഷികപ്രതിസന്ധിക്ക് പരിഹാരവുമായി ടൈസ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി. ഭൂവുടമകളില്‍ നിന്ന് ഭൂമിയേറ്റെടുത്ത്, ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകള്‍, കമ്പനി നേരിട്ട് കൃഷി ചെയ്ത് വിഷരഹിതമായ ഉല്പന്നങ്ങള്, തനതായും മൂല്യവര്‍ധിത, ബ്രാന്‍ഡഡ് ഉത്പന്നങ്ങളായും, ഓണ്‍ലൈന്‍ വിപണിയിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും എത്തിക്കാനാണ് ലക്ഷ്യം.
പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് പ്രൊമോട്ട് ചെയ്യുന്ന, നബാര്‍ഡിന്റെ ധനസഹായത്തോടെ രൂപീകൃതമാകുന്ന കമ്പനി ആദ്യ വര്‍ഷങ്ങളില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കാര്‍ഷിക ഉത്പാദനം ആരംഭിക്കും.
കമ്പനിയുടെ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം മൂന്നിന്, മണര്‍കാട് നാലുമണിക്കാറ്റിലെ ഷെഫ് നളന് ഫുഡ് അക്കാഡമിയില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കമ്പനി ചെയര്മാന് റോയ് പോള്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎൽഎമാരായ ചാണ്ടി ഉമ്മന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും


 
  
 