കൊ​ട്ടാ​ര​ക്ക​രയിലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം;  ട്രാഫിക് അവലോകന യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്  പരിഹരിക്കാൻ നടപടി

കൊല്ലം :കൊ​ട്ടാ​ര​ക്ക​രയിലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ നി​ര​വ​ധി നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ട്രാഫിക് അവലോകന യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്ന​ത്. ഐ​ഷാ പോ​റ്റി എം ​എ​ൽ എ ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ,ചെ​യ​ർ പേ​ഴ്സ​ൺ ശ്യാ​മ​ള​യ​മ്മ റൂ​റ​ൽ എ​സ് പി ​ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി വി​ളി​ച്ചു കൂ​ട്ടു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്രീ​യ സാ​മൂ​ഹ്യ​രം​ഗ​ത്തു​ള്ള​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു .

പു​തി​യ നി​ർ​ദേശ​ങ്ങ​ളും ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​നു​ള്ള ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കും. പു​ല​മ​ൺ ജം​ഗ്‌​ഷ​നി​ലെ എ​ല്ലാ​ഭാ​ഗ​ത്തേ​യ്ക്കു​മു​ള്ള റോ​ഡു​ക​ളി​ൽ കൃ​ത്യ​മാ​യ സീ​ബ്രാ​ലൈ​ൻ ,സ്റ്റോ​പ്പ് ലൈ​ൻ എ​ന്നി​വ വ​ര​ക്കു​ക .ഇ​ട​തു​വ​ശം ഒ​ഴി​യേ​ണ്ട ഭാ​ഗ​ത്തു യാ​തൊ​രു പാ​ർ​ക്കി​ങ്ങും അ​നു​വ​ദ​നീ​യ​മ​ല്ല.

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ച​ര​ക്കു​ക​ൾ ഇ​റ​ക്കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നും രാ​വി​ലെ എട്ടിന് മു​മ്പോ ഉ​ച്ച​ക്ക് 12 നും രണ്ടിനും ഇ​ട​യി​ലു​ള്ള സ​മ​യ​ത്തോ രാ​ത്രി ഏഴ് ക​ഴി​ഞ്ഞോ ആ​യി​രി​ക്ക​ണം .ടി​പ്പ​ർ ലോ​റി​ക​ൾ രാ​വി​ലെ 8 .30 മു​ത​ൽ 10 വ​രെയും സ​മ​യ​ത്തും ഉച്ചകഴിഞ്ഞ് 3 .30 മു​ത​ൽവൈകുന്നേരം അഞ്ചുവരെ ഓ​ട്ടം നി​ർ​ത്തി​വെ​ക്കേ​ണ്ട​താ​ണ് .

പു​ന​ലൂ​ർ റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര​ക്കു വ​രു​മ്പോ​ൾ വി​ജ​യാ​സ്‌ ഹോ​സ്പി​റ്റ​ൽ എ​ത്തു​ന്ന​തി​നു മു​ന്നേ ഉ​ള്ള സ്ഥ​ലം നി​ര​പ്പാ​ക്കി വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ് .ഇ​ട​തു വ​ശ​ത്തു പാ​ർ​ക്കി​ംഗ് അ​നു​വ​ദ​നീ​യ​മാ​ണ് .

Related posts