ട്രെ​യി​ൻ യാ​ത്ര​ക്കാരുടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

പരവൂർ : ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ൽ​വേ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത കാ​ല​ത്ത് ഒ​രേ രാ​ത്രി​യി​ൽ ചെ​ന്നൈ – മം​ഗ​ള​രു എ​ക്സ്പ്ര​സി​ലും തി​രു​വ​ന​ന്ത​പു​രം -മം​ഗ​ലാ​പു​രം മ​ല​ബാ​ർ എ​ക്സ​പ്ര​സി​ലും വ​ൻ ക​വ​ർ​ച്ച​യാ​ണ് ന​ട​ന്ന​ത് . എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന വി​വി​ധ ട്രെ​യി​നു​ക​ളി​ൽ നൂ​റ് ക​ണ​ക്കി​ന് മോ​ഷ​ണ​ങ്ങ​ൾ ദി​വ​സേ​ന ന​ട​ക്കു​ന്നു​ണ്ട് .

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം മോ​ഷ​ണ​ങ്ങ​ളും പു​റം ലോ​കം അ​റി​യു​ന്നി​ല്ല. പ​രാ​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷ​ണം പോ​ലും ന​ട​ക്കു​ന്നി​ല്ലെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന് പു​റ​ത്ത് പോ​കു​ന്ന നി​ര​വ​ധി ട്രെ​യി​നു​ക​ളി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ച്ച് നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ​ക്ക് യാ​ത്ര​ക്കാ​ർ വി​ധേ​യ​രാ​കു​ന്നു.

യാ​ത്ര​ക്കി​ട​യി​ലാ​യ​തി​നാ​ൽ പ​രാ​തി ന​ൽ​കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല.റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ലെ പോ​ലീസു​കാ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ന​ൽ​കാ​ൻ റെ​യി​ൽ​വേ ത​യാ​റ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് പ​ര​വൂ​ർ സ​ജീ​ബ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​കെ.​ദി​നേ​ശ് മ​ണി, റ്റി..​പി.​ദീ​പു ലാ​ൽ ,ജെ.​ഗോ​പ​കു​മാ​ർ, നി​ർ​മ്മ​ൽ​കു​മാ​ർ, ചി​ത​റ അ​രു​ൺ​ശ​ങ്ക​ർ അ​ബ്ദു​ള്ളാ ഷാ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts

Leave a Comment