പേമാരിയും മഹാപ്രളയവുമൊക്ക വരുന്പോഴാണ് പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്നത്. മരങ്ങൾ നട്ട് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അപ്പോൾ മുതൽ തുടങ്ങും ഓരോരോ ക്ലാസുകൾ.മരങ്ങൾ സംരക്ഷിക്കുകയും പരിപാലിക്കുകയുംചെയ്യുന്നതിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ വരാൻ ഇനി അടുത്ത് പരിസഥിതി ദിനം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇന്നത്തെ കാലത്തെ മനുഷ്യന് പൂർമമായും മനസിലായിട്ടുണ്ട് മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട ഉത്തരവാദിത്ത്വത്തെ സംബന്ധിച്ചുള്ള ബോധം.
പ്രകൃതി സംരക്ഷണം എന്ന ഉദ്ദേശത്തോടെ യുകെയിലെ തിരക്കേറിയ നഗരങ്ങൾ മുതൽ ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാന്തസുന്ദരമായ ഗ്രാമങ്ങൾ വരെ കോൺക്രീറ്റ് നടപ്പാതകൾ പൂർണമായും ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ് ആളുകൾ. പകരം അവിടെ മണ്ണിട്ട് മൂടുകയും പുല്ലുകൾ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു.
ഡീപേവിംഗ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇത് ഇപ്പോൾ വിവിധ വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നതായാണ് റിപ്പോർട്ട്.
മണ്ണിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് നീക്കം ചെയ്യുന്നത് വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ സഹായിക്കുന്നു. ഇത് കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളപ്പൊക്കം കുറയ്ക്കുകയും നഗരങ്ങളെ വലിയൊരു പരിധിവരെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.