ട്വിസ്റ്റുമായി മമ്മൂട്ടി; ‘ടർബോ’യുടെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​മ്മൂ​ട്ടി ചി​ത്രം ‘ട​ർ​ബോ’​യു​ടെ പു​തി​യ പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ൽ ഇ​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ൽ ഉ​ള്ള​ത്. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ത​ന്നെ കാ​ത​ലി​ന്‍റേ​യും ക​ണ്ണൂ​ർ സ്‌​ക്വാ​ഡി​ന്‍റേ​യും വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഒ​രി​ട​വേ​ള​ക്ക് ശേ​ഷം മ​മ്മൂ​ട്ടി അ​ച്ചാ​യ​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ‘ട​ർ​ബോ’. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മ്മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ സി​നി​മ​യാ​ണി​ത്. ക​ന്ന​ഡ താ​രം രാ​ജ് ബി ​ഷെ​ട്ടി​യും തെ​ലു​ങ്ക് ന​ട​ൻ സു​നി​ലും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ കേ​ര​ളാ ഡി​സ്ട്രി​ബ്യൂ​ഷ​ൻ വേ​ഫ​റ​ർ ഫി​ലിം​സും ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സു​മാ​ണ്. ജ​സ്റ്റി​ൻ വ​ർ​ഗ്ഗീ​സി​ന്‍റേ​താ​ണ് സം​ഗീ​തം. വി​ഷ്ണു ശ​ർ​മ്മ​യാ​ണ് ഛായാ​ഗ്ര​ഹ​ക​ൻ. ചി​ത്ര​സം​യോ​ജ​നം ഷ​മീ​ർ മു​ഹ​മ്മ​ദ് നി​ർ​വ്വ​ഹി​ക്കും.പോസ്റ്റർ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment