കേരളത്തിന്‍റെ ഭാവി ഇനി യുവാക്കളിൽ ഭദ്രം; യൂ​ത്ത്‌​ കോണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും

കൊ​ച്ചി: സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ട​ന്നു​വ​ന്ന യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും. ക​ലൂ​ര്‍ എ ​ജെ ഹാ​ളി​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന ച​ട​ങ്ങ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. ​സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ള്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, മു​ന്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. യൂ​ത്ത്‌ ​കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് യോ​ഗ​ത്തി​ല്‍ മി​നി​റ്റ്‌​സ് കൈ​മാ​റും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment