ലണ്ടൻ: യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിലെ റൺവേയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് പിടിയിൽ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലായിരുന്നു സംഭവം.
ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒരു വാണിജ്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് യുവാവ് റൺവേയിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്.
സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു. യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വിമാനത്താവള ജീവനക്കാർ പിന്തുടർന്നു പിടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനെ പിന്നീട് വിമാനത്തിൽ തിരികെ കയറ്റി. പ്രശ്നം വേഗത്തിൽ പരിഹരിച്ചതായി വിമാനത്താവള വക്താവ് പറഞ്ഞു.