സെ​ന​റ്റ് ഹാ​ളി​ലെ സം​ഘ​ര്‍​ഷം ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ വി​സി ഗ​വ​ര്‍​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് ഹാ​ളി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രെ വി​സി ഗ​വ​ര്‍​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ര​ജി​സ്്്ട്രാ​ര്‍ ബോ​ധ​പൂ​ര്‍​വം ഗ​വ​ര്‍​ണ​റെ ത​ട​ഞ്ഞു.

ര​ജി​സ്ട്രാ​ര്‍ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങി. ഗ​വ​ര്‍​ണ​ര്‍ എ​ത്തി​യ ശേ​ഷ​മാ​ണ് ഹാ​ളി​ന്‍റെ അ​നു​മ​തി റ​ദ്ദാ​ക്കി​യെ​ന്നു കാ​ട്ടി രാ​ജ്ഭ​വ​നി​ലേ​ക്കു മെ​യി​ല്‍ അ​യ​ച്ച​ത് എന്നിങ്ങനെയാ​ണ് വി​സി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ 50ാം വാ​ര്‍​ഷി​ക​ത്തി​നെ​തി​രേ പ​ത്മ​നാ​ഭ സേ​വാസ​മി​തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​ന്‍ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റാ​യി​രു​ന്നു.ഇ​തി​നെ​തി​രേ എ​സ്എ​ഫ്‌​ഐ​യും കെ​എ​സ് യു​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​രി​ക​യും സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി​‌​ക്കെ​തി​രേ ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ രാ​ജ്ഭ​വ​ന്‍ വി​സി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment