സവോള  ഡബിൾ സെഞ്ച്വറിയിലേക്ക്; ചെറിയ ഉള്ളി വൈകാതെ ട്രിപ്പിൾ സെഞ്ച്വറി നേടും

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ന്ധ​ന​വി​ല​യേ​ക്കാ​ൾ കു​തി​പ്പാ​ണ് സ​വോ​ള​യു​ടേ​യും ഉ​ള്ളി​യു​ടേ​യും വി​ല. റീ​ട്ടെ​യി​ൽ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന് സ​വോ​ള​യു​ടെ വി​ല കി​ലോ​യ്ക്ക് 194 രൂ​പ​യാ​യി. ഇ​രു​നൂ​റും ക​ട​ന്ന് ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല കു​തി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ള്ളി-​സ​വാ​ള വി​ല ഇ​തി​നു​മ​പ്പു​റ​ത്തേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ ക​രു​തു​ന്ന​ത്. വി​ല​ക്കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും സ​വാ​ള​യും ഉ​ള്ളി​യും ആ​ളു​ക​ൾ വാ​ങ്ങു​ന്നു​ണ്ടെ​ന്നും വാ​ങ്ങു​ന്ന അ​ള​വി​ൽ കു​റ​വു​ണ്ടെ​ന്നും ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

എ​ന്തു കൊ​ണ്ട് ചി​ല​യി​ട​ത്ത് വി​ല​ക്കു​റ​വ്….
തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ചി​ല സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ സ​വാ​ള​യു​ടേ​യും ഉ​ള്ളി​യു​ടേ​യും വി​ല മ​റ്റി​ട​ങ്ങ​ളേ​ക്കാ​ൾ കു​റ​വാ​ണ്. ഇ​വ​ർ ഇ​ന്ത്യ​യൊ​ട്ടാ​കെ വ്യാ​പാ​ര​ശൃം​ഖ​ല​യു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളാ​ണ്. ഇ​വ​ർ സ​വാ​ള​യും ചെ​റി​യ ഉ​ള്ളി​യും വ​ൻ​തോ​തി​ൽ സം​ഭ​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​വ​ർ​ക്ക് വി​ല കു​റ​ച്ച് സ​വാ​ള​യും ഉ​ള്ളി​യും വി​ല​കു​റ​ച്ച് ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത്.

വ​ഴി​വാ​ണി​ഭ​ത്തി​ലും വി​ല​ക്കു​റ​വ്
ഉ​ള്ളി​ക്കും സ​വാ​ള​യ്ക്കും വ​ഴി​വാ​ണി​ഭ​ത്തി​ലും ന​ല്ല ക​ച്ച​വ​ട​മു​ണ്ട്. ഇ​വി​ടെ​യും വി​ല അ​ൽ​പം കു​റ​വു​ണ്ടെ​ന്ന​തി​നാ​ൽ ആ​ളു​ക​ൾ വ​ഴി​വാ​ണി​ഭ​ക്കാ​രെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

Related posts