ഡോക്ടര്‍ ഹീറോ; അപഹാസ്യനായി യോഗി! കുട്ടികള്‍ക്ക് പ്രാണവായു നല്‍കിയ ഡോക്ടറെ പുറത്താക്കിയതില്‍ പ്രതിഷേധം; ആരോഗ്യമന്ത്രിയുടെ വീടിനുനേരെ മുട്ടയേറ്; ഓക്‌സിജന്‍ കിട്ടാതെ ബിജെപി

ഗോ​ര​ഖ്പു​ർ: പ്രാ​ണ​വാ​യു ല​ഭി​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 72 കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബി​ജിെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി. ആ​ഭ്യ​ന്ത​ര മ​ന്ത്രി​സ്ഥാ​ന​ം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഒഴിയണമെന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ 36 പ്ര​ധാ​ന വ​കു​പ്പു​ക​ളാ​ണ് യോ​ഗി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ ആ​രോ​പ​ണ​വു​മാ​യി ശിവസേനയും രം​ഗ​ത്ത് വ​ന്നു.

ഗോ​ര​ഖ്പൂ​രി​ൽ ന​ട​ന്ന​ത് കൂ​ട്ട​ക്കുരു​തി​യാ​ണെ​ന്ന് ശിവസേന മു​ഖ​പ​ത്ര​മായ സാ​മ്ന​യുടെ എഡിറ്റോറിയലിലൂടെ ആ​രോ​പി​ച്ചു. എ​ല്ലാ ഓ​ഗ​സ്റ്റി​ലും ബി​ആ​ർ​ഡി ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ മ​രി​ക്കാ​റു​ണ്ടെ​ന്ന യു​പി​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രി സി​ദ്ധാ​ർ​ഥ് നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ​യും ശിവസേന ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് പാ​വ​പ്പെ​ട്ട​വ​രു​ടെ കു​ട്ടി​ക​ൾ മാ​ത്രം മ​രി​ക്കു​ന്ന​തെ​ന്നും പ​ണ​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് ന​ല്ല ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​തെ​ന്നും സാ​മ്ന​യി​ലൂ​ടെ ശിവസേന ചോ​ദി​ച്ചു. കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആരോഗ്യ മ​ന്ത്രി​യു​ടെ വീ​ടി​നു​നേ​രെ മു​ട്ട​യെ​റി​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് മു​ട്ട​യേ​റ് ഉ​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്കു പ്രാ​ണ​വാ​യു എ​ത്തി​ച്ച ശി​ശു​രോ​ഗ വി​ഭാ​ഗം നോ​ഡ​ൽ ഓ​ഫീ​സ​റാ​യി​രു​ന്ന ഡോ. ​ക​ഫീ​ൽ അ​ഹ​മ്മ​ദ് ഖാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ യു​പി​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധ​മാ​ണ്. ഇ​ന്ന​ലെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ​യും ബി​ആ​ർ​ഡി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ഉ​ട​നാ​ണു ഡോ. ​ഖാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

എ​ൻ​സെ​ഫ​ലൈ​റ്റി​സ് വാ​ർ​ഡി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ. ​ക​ഫീ​ൽ അ​ഹ​മ്മ​ദ് ഖാ​ൻ നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​യാ​ളാ​ണ്. ഡോ. ​ഖാ​ൻ നി​താ​ന്ത​ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണു നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നു ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ത​ന്‍റെ പ​രി​ച​യ​ത്തി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു ഡോ. ​ഖാ​ൻ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ബി​ആ​ർ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തു കൂ​ടാ​തെ സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്ന് 10,000 രൂ​പ മു​ട​ക്കി പ്ര​ദേ​ശ​വാ​സി​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കി. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ, രോ​ഗി​ക​ൾ​ക്കു കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സം ന​ല്കാ​ൻ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ഡോ. ​ഖാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണു ഡോ. ​ഖാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്.

അ​തേ​സ​മ​യം സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത (ബി​ആ​ർ​ഡി) മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ് മി​ശ്ര രാ​ജി വ​ച്ചു. എ​ന്നാ​ൻ മി​ശ്ര​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞു. അം​ബേ​ദ്ക​ർ ന​ഗ​ർ രാ​ജ​കീ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​കെ. ന​സിം​ഗി​നു ബി​ആ​ർ​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ചു​മ​ത​ല ന​ല്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ക​ന്പ​നി​യും ആ​ശു​പ​ത്രി​യു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു​വെ​ന്നാ​ണ് ഇ​തി​ന​കം പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ക​ന്പ​നി​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ന​ട​ത്തി​യ ക​ത്തി​ട​പാ​ടു​ക​ളും പു​റ​ത്തു​വ​ന്നു. 2017 ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 65 ല​ക്ഷം രൂ​പ​യി​ലേ​റെ​യാ​ണു കു​ടി​ശി​ഖ. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന്പ​നി ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​ർ​ത്തി​വ​ച്ച​ത്. ദു​ര​ന്തം പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ പി​റ്റേ​ന്ന് കു​ടി​ശി​ഖ ന​ൽ​കാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ത​യാ​റാ​വു​ക​യും ചെ​യ്തു.

Related posts