വർഷങ്ങൾക്ക് ശേഷം ആലോചിച്ചിട്ടുണ്ട്, മുന്താനൈ മുടിച്ച് എന്ന എന്റെ ആദ്യ തമിഴ് സിനിമ എത്ര വലിയ ഭാഗ്യമായിരുന്നുവെന്ന്. ഇന്നും ഞാൻ ഷൂട്ടിംഗിനായി മേക്കപ്പ് ചെയ്യുന്നതിന് തൊട്ടു മുൻപ് ആ സിനിമയുടെ സംവിധായകൻ ഭാഗ്യരാജിനെ ഓർക്കും. കാരണം എന്നെ ഒരു നടിയാക്കാൻ ഭാഗ്യരാജ് ഒരുപാട് കഷ്ടപ്പെട്ടു.
മറ്റൊരു സംവിധായകൻ ആയിരുന്നെങ്കിൽ എന്നെ വളരെ നേരത്തെ തന്നെ പറഞ്ഞു വിട്ടേനെ. അദ്ദേഹത്തിന്റെ അപാരമായ ക്ഷമയും, അന്ന് ഉണ്ടായിരുന്ന ദീർഘവീക്ഷണവുമാണ് എന്നെ നടിയാക്കിയത്.
യാതൊരു താത്പര്യവും ഇല്ലാതെയാണ് ആദ്യ തമിഴ് സിനിമയിൽ നായികയാവാൻ പോയത്. ആ സമയത്ത്, സെറ്റിലെത്തിയാൽ എപ്പോഴാണ് തിരിച്ചു വീട്ടിൽ പോകാനാവുക എന്നാണ് ആലോചിച്ചിരുന്നത്. -ഉർവശി