സ​മാ​ധാ​ന​ച​ർ​ച്ച നീ​ളു​ക​യാ​ണെ​ങ്കി​ൽ യുഎസ് പി​ന്മാ​റുമെന്ന് അന്ത്യശാസനം

പാ​രീ​സ്: റ​ഷ്യ-‍​യു​ക്രെ​യ്ൻ സ​മാ​ധാ​ന ക​രാ​ർ സാ​ധ്യ​മാ​കു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് പി​ന്മാ​റു​മെ​ന്ന് അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ. യൂ​റോ​പ്യ​ൻ, യു​ക്രെ​യ്നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം പാ​രീ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മാ​ധാ​ന ച​ർ​ച്ച നീ​ളാ​ൻ പാ​ടി​ല്ല, നീ​ണ്ടു​പോ​കു​ക​യാ​ണെ​ങ്കി​ൽ ച​ർ​ച്ച ഉ​പേ​ക്ഷി​ക്കാ​ൻ ട്രം​പ് ത​യാ​റാ​ണ്. വി​ഷ​യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക പി​ന്മാ​റു​മെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​ന്ത്യ​ശാ​സ​നം ന​ൽ​കി. ആ​ഴ്ച​ക​ളോ മാ​സ​ങ്ങ​ളോ വ​ലി​ച്ചു​നീ​ട്ടാ​ൻ അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ത​ങ്ങ​ൾ​ക്കു മ​റ്റു കാ​ര്യ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും റൂ​ബി​യോ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച പാ​രീ​സി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം-​യൂ​റോ​പ്യ​ൻ ശ​ക്തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ ട്രം​പി​ന്‍റെ സ​മാ​ധാ​ന​നീ​ക്ക​ത്തി​നു മി​ക​ച്ച സ്വീ​ക​ര​ണം ല​ഭി​ച്ച​താ​യും റൂ​ബി​യോ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ച​ർ​ച്ച ക്രി​യാ​ത്മ​ക​മാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്‌​കി​യു​ടെ ഓ​ഫീ​സ് വി​ശേ​ഷി​പ്പി​ച്ചു.

Related posts

Leave a Comment