ഇങ്ങനെയും ഒരു ഭര്‍ത്താവ്! ഉ​ത്ര​യു​ടേ​ത് കൊ​ല​പാ​ത​കം; പാമ്പിനെ വാങ്ങിയത് 10,000 രൂപയ്ക്ക്‌; കു​റ്റം സ​മ്മ​തി​ച്ച് ഭ​ർ​ത്താ​വ്; സൂ​ര​ജി​ന്‍റെ സുഹൃത്തും ബന്ധുവും ക​സ്റ്റ​ഡി​യില്‍

അ​ഞ്ച​ൽ: കൊ​ല്ലം അ​ഞ്ച​ലി​ൽ യു​വ​തി പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച​ത് കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വ് സൂ​ര​ജ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ച്ചു.

സൂ​ര​ജി​ന്‍റെ സു​ഹൃ​ത്ത്, ബ​ന്ധു എ​ന്നി​വ​രും ക​സ്റ്റ​ഡി​യി​ലാ​ണ്. മൂ​ന്നു പേ​രു​ടെ​യും അ​റ​സ്റ്റ് ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് വൈകിട്ടോടെ രേ​ഖ​പ്പെ​ടു​ത്തുമെന്നാണ് വിവരം.

ഏ​റം വെ​ള്ളി​ശേ​രി വി​ജ​യ​സേ​ന്‍റെ​യും മ​ണി​മേ​ഖ​ല​യു​ടെ​യും മ​ക​ളാ​യ ഉ​ത്ര​യെ(25) മേ​യ് ഏ​ഴി​നാ​ണ് കി​ട​പ്പു മു​റി​യി​ൽ പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശീ​തീ​ക​രി​ച്ച മു​റി​യു​ടെ ജ​നാ​ല​യും ക​ത​കും അ​ട​ച്ചി​രു​ന്നി​ട്ടും പാ​മ്പ് എ​ങ്ങ​നെ അ​ക​ത്തു ക​യ​റി എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ സം​ശ​യം. മാ​ത്ര​മ​ല്ല മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ഉ​ത്ര​യ​ക്ക് ഭ​ര്‍​ത്താ​വ് സൂ​ര​ജി​ന്‍റെ അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍​വെ​ച്ചും പാ​മ്പ് ക​ടി​യേ​റ്റി​രു​ന്നു.

യു​വ​തി​ക്ക് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ൽ‌​കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നു റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​സ്പി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​പ്പോ​ഴാ​ണ് ക​ല്ലു​വാ​തു​ക്ക​ലി​ലെ ഒ​രു പാ​മ്പു പി​ടു​ത്ത​ക്കാ​ര​നു​മാ​യി സൂ​ര​ജി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൂ​ര​ജി​നെ പോ​ലീ​സ് ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സു​രേ​ഷി​ൽ നി​ന്ന് 10,000 രൂ​പ കൊ​ടു​ത്താ​ണ് സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​തെ​ന്നാ​ണ് തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment