വാ​ക്സി​നെ​ടു​ക്കാ​ത്ത വ​യോ​ധി​ക​ന് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്; സാ​ങ്കേ​തി​ക പി​ഴ​വെ​ന്ന് വി​ശ​ദീ​ക​ര​ണം


പാ​ല​ക്കാ​ട്: വാ​ക്സി​നെ​ടു​ക്കാ​ത്ത വ​യോ​ധി​ക​ന് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ല്കി. പാ​ല​ക്കാ​ട്ടെ വി​ര​മി​ച്ച ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വാ​ക്സി​നെ​ടു​ക്കാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.ക​ൽ​പ്പാ​ത്തി അം​ബി​കാ​പു​ര​ത്തെ സു​ബ്ര​ഹ്മ​ണ്യ​ൻ (62) വാ​ക്സി​നെ​ടു​ക്കാ​നാ​യി ഈ ​മാ​സം ഒ​ന്നി​നാ​ണ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ കൊ​പ്പം ല​യ​ണ്‍​സ് സ്കൂ​ളി​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ന്ന് സ്കൂ​ളി​ലെ​ത്തി​യെ​ങ്കി​ലും വാ​ക്സി​ൻ ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.

പി​ന്നാ​ലെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​ക്കും സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​ക്കും സു​ബ്ര​ഹ്മ​ണ്യ​ൻ പ​രാ​തി ന​ൽ​കി.വാ​ക്സി​ൻ എ​ടു​ക്കാ​തെ ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നാ​ൽ ഇ​നി വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ആ​ശ​ങ്ക. എ​ന്നാ​ൽ സം​ഭ​വം സാ​ങ്കേ​തി​ക പി​ഴ​വെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

 

Related posts

Leave a Comment