പോലീ​സിനെ തോൽപിക്കാനാവില്ല മക്കളെ..! പിണക്കങ്ങൾ മറന്ന് ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒന്നിച്ചിട്ടും ജ​ന​മൈ​ത്രി പോ​ലീ​സിനെ തോൽപ്പിക്കാനാവാതെ കൗൺസിലർമാർ

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​പി​ന്തു​ണ​യി​ൽ ക​രു​ത്തു തെ​ളി​യി​ച്ച കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ കാ​യി​ക ക​രു​ത്തി​നു മു​ന്നി​ൽ തോ​ൽ​വി. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ കൈ​ക്ക​രു​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ത​ന്ത്ര​ങ്ങ​ളാ​ണു വി​ജ​യി​ക്കാ​തെ പോ​യ​ത്.

കൗ​ണ്‍​സി​ലി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ജ​ന​മൈ​ത്രി പോ​ലീ​സി​നെ​തി​രെ ത​ന്ത്ര​ങ്ങ​ൾമെ​ന​ഞ്ഞ് ഒ​ന്നി​ച്ചു​നി​ന്നെ​ങ്കി​ലും കൈയും മെ​യ്യും മ​റ​ന്നു​ള്ള വ​ടം​വ​ലി​യിൽ പോ​ലീ​സിന്‍റെ കൈ​ക്ക​രു​ത്തി​നെ തോ​ല്​പിക്കാ​നാ​യി​ല്ല.

ഇ​ന്ന​ലെ ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ലാ​യി​രു​ന്നു വ​ടം​വ​ലി മ​ത്സ​രം. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു​വി​ന്‍റെ​യും മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നി​ത കൗ​ണ്‍​സി​ല​ർ​മാ​രും എ​സ്ഐ ഉ​ഷ​യു​ടെ​യും അ​പ​ർ​ണ ല​വ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നി​താ പോ​ലീ​സും ത​മ്മി​ൽ ന​ട​ന്ന ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ലും മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി.​വി.ശി​വ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രും എ​സ്ഐ കെ.​എസ്. സു​ശാ​ന്തി​ന്‍റെ​യും ട്രാ​ഫി​ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ത്തി​ലും ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​ര​ട്ട​വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​രം ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സി.വ​ർ​ഗീ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ.് സു​ശാ​ന്ത്, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ധ​നു​സ് നെ​ടു​മ​റ്റ​ത്തി​ൽ, സെ​ക്ര​ട്ട​റി ജി​ഫി​ൻ എ​പ്പ​റ​ന്പ​ൻ, കോ – ​ഓ​ർ​ഡി​നേ​റ്റ​ർ ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി, ക​ണ്‍​വീ​ന​ർ​മാ​രാ​യ തോ​ബി​യാ​സ് സൈ​മ​ണ്‍, ഡേ​വി​സ് ജൈ​സ​ണ്‍, എ​ബ്ര​ഹാം പ​ഞ്ഞി​ ക്കാ​ര​ൻ, വ​ത്സ ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ആ​ഹാ ഫ്ര​ണ്ട്സ് എ​ട​പ്പാ​ളും ര​ണ്ടാം സ​മ്മാ​നം ന്യൂ ​സെ​വ​ൻ​സ് കാ​ട്ടൂ​രും മൂ​ന്നാം സ​മ്മാ​നം വാ​രി​യേ​ഴ്സ് വ​ട്ട​പ്പാ​റ​യും, നാ​ലാം സ​മ്മാ​നം കിം​ഗ്സ് പ​റ​വൂ​രും ക​ര​സ്ഥ​മാ​ക്കി. കെ​സി​വൈ​എം വ​ർ​ക്കിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ടി​നോ മേ​ച്ചേ​രി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Related posts