ന്യൂ​ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് വാ​ജ്‌​പേ​യി​യു​ടെ പേ​രു ന​ല്‍​ക​ണ​മെ​ന്ന് ബിജെപി എംപി

ന്യൂ​ഡ​ല്‍​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ഡ​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യി​യു​ടെ പേ​ര് ന്യൂ​ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​പി. ഇ​തു​സം​ബ​ന്ധി​ച്ച് ചാ​ന്ദ്‌​നി​ചൗ​ക്ക് എം​പി പ്ര​വീ​ണ്‍ ഖ​ണ്ഡേ​ല്‍​വാ​ല റെ​യി​ല്‍​വേ​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നു ക​ത്ത​യ​ച്ചു.

ഡ​ല്‍​ഹി​യോ​ട് ഗാ​ഢ​മാ​യ വൈ​കാ​രി​ക അ​ടു​പ്പം വാ​ജ്‌​പേ​യി​ക്കു​ണ്ടാ​യി​രു​ന്നു. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ അ​ദ്ദേ​ഹം ആ​ജീ​വ​നാ​ന്തം രാ​ജ്യ​ത്തി​നു ന​ല്‍​കി​യ സേ​വ​ന​ത്തി​നു​ള്ള ആ​ദ​ര​വാ​യി മാ​റു​മെ​ന്നും ഖ​ണ്ഡേ​ല്‍​വാ​ല്‍ ക​ത്തി​ല്‍ പ​റ​യു​ന്നു.

ഓ​ള്‍​ഡ് ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് അ​ഗ്രോ​ഹ​യി​ലെ രാ​ജാ​വാ​യി​രു​ന്ന മ​ഹാ​രാ​ജ് അ​ഗ്ര​സെ​ന്നി​ന്‍റെ പേ​ര് ന​ല്‍​ക​ണ​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖാ ഗു​പ്ത അ​ടു​ത്തി​ടെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

Related posts

Leave a Comment