വാളയാർ കേസ് സിബിഐ അന്വേഷിക്കണം,  കേ​സ് വ​ഴി​തെ​റ്റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ർ​ക്ക​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എകെസിഎച്ച്എംഎസ്

ഏ​റ്റു​മാ​നൂ​ർ : വാ​ള​യാ​ർ സ​ഹോ​ദ​രി​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് സി​ബി​ഐയ്ക്ക് ​വി​ട​ണ​മെ​ന്നും കേ​സ് വ​ഴി​തെ​റ്റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ർ​ക്ക​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എകെസി എച്ച്എംഎസ്) ഏ​റ്റൂ​മാ​നൂ​ർ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‌ഡിൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ശ​ശി പ​ണ​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി വ​ള്ളോം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ജി അ​ശോ​ക് കു​മാ​ർ, കെ.​കെ ക​രു​ണാ​ക​ര​ൻ, മ​ധു നീ​ണ്ടൂ​ർ, ഒ.​കെ സാ​ബു, സ​തീ​ഷ് നാ​ല്പാ​ത്തി​മ​ല, വി.​സി സു​രേ​ന്ദ്ര​ൻ, കെ.​സി ബാ​ബു പാ​റ​ന്പു​ഴ, സു​നി​ൽ പ​ട്ടാ​ശേ​രി, ഷീ​ലാ ​ത​ങ്ക​ച്ച​ൻ, ബി​ന്ദു​ സു​രേ​ഷ്, അ​ജ​യ​ൻ പേ​രൂ​ർ, വി​ജ​യ​മ്മ​ ത​ങ്ക​പ്പ​ൻ പു​ഴ​ക്ക​ര, ആ​ശാ ​രാ​ജ​ൻ, പൊ​ന്നു​ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി : ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​ന്ന ബ​സ് സ്റ്റാൻഡിൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ വി​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഷാ​ജി അ​ട​വി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ അ​പ്പു​ക്കു​ട്ട​ൻ, അ​ജി​കു​മാ​ർ മ​ല്ല​പ്പ​ള​ളി, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, പി.​ജി അ​ശോ​ക്്കു​മാ​ർ, സി.​കെ രാ​ജ​പ്പ​ൻ, ഗോ​പി മ​ഞ്ചാ​ടി​ക്ക​ര, ഒ.​കെ സാ​ബു, സു​നി​ൽ​കു​മാ​ർ വ​ട​ക്കേ​ക്ക​ര, വി. ​ടി ത​ന്പി വാ​ഴ​പ്പ​ള​ളി, അ​ർ​ച്ച​ന രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts