വാ​ള​യാ​ർ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ട്രെ​യി​നിംഗ് സ്കൂ​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കുമെന്ന് മ​ന്ത്രി

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ട്രെ​യി​നിം​ഗ്് സ്കൂ​ളി​ൽ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ സ്കൂ​ളി​ൽ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 101, 103 ബാ​ച്ചു​ക​ളി​ലെ 74 ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, മ​റ്റു വി​വി​ധ ബാ​ച്ചു​ക​ളി​ലെ 11 ബീ​റ്റ് ഫോ​റെ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡും കോ​ണ്‍​വൊ​ക്കേ​ഷ​നു​മാ​ണ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന​ത്.

പ​രേ​ഡി​ൽ മ​ന്ത്രി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​കെ ധ​ര​ണി, മ​ധ്യ​മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, കി​ഴ​ക്ക​ൻ മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​എ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, സം​സ്ഥാ​ന ഫോ​റ​സ്റ്റ് ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ന​രേ​ന്ദ്ര​നാ​ഥ് വേ​ളൂ​രി പ​ങ്കെ​ടു​ത്തു.

Related posts