കൊല്ലം: ശബരിമല തീർഥാടകർക്കായി നാളെ മുതൽ 25 വരെ ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ചെന്നൈ എംജിആർ സെൻട്രലിൽ നിന്ന് 15, 17, 22, 24 തീയതികളിൽ രാവിലെ 4.30 ന് പുറപ്പെട്ട് വൈകുന്നേരം 4.15 ന് കോട്ടയത്ത് എത്തും.
കോട്ടയത്ത് നിന്ന് 16, 18, 23, 25 തീയതികളിൽ രാവിലെ 4.40 ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 5.15 ന് ചെന്നൈയിൽ എത്തും.
എട്ട് റേക്കുകൾ ഉള്ള ട്രെയിനിന് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.