ആ​ല​പ്പു​ഴ വ​ഴി​യു​ള്ള വ​ന്ദേഭാ​ര​ത് 16 കോ​ച്ചു​ക​ളു​മാ​യി 22 മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും

കൊ​ല്ലം: ആ​ല​പ്പു​ഴ വ​ഴി​യു​ള്ള തി​രു​വ​ന​ന്ത​പു​രം -മം​ഗ​ളു​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20631/20632) 16 കോ​ച്ചു​ക​ളു​മാ​യി 22 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി.

നി​ല​വി​ൽ എ​ട്ട് കോ​ച്ചു​ക​ളു​മാ​യി ഓ​ടി​യി​രു​ന്ന വ​ണ്ടി​യി​ൽ ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് കോ​ച്ചും ഏ​ഴ് ചെ​യ​ർ കാ​ർ കോ​ച്ചു​ക​ളു​മാ​ണ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ചെ​യ​ർ​കാ​ർ – 14, എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും 22 മു​ത​ലു​ള്ള കോ​ച്ച് കോ​മ്പോ​സി​ഷ​ൻ.

Related posts

Leave a Comment