വാ​ന്‍​ഹാ​യ് ക​പ്പ​ല്‍ അ​പ​ക​ടം; വി​ഡി​ആ​ര്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി; നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ല്‍ കേ​ര​ള തീ​ര​ത്തി​ന് സ​മീ​പം തീ​പി​ടി​ച്ച വാ​ന്‍ ഹാ​യ് 503 ച​ര​ക്കു​ക​പ്പ​ലി​ന്‍റെ വൊ​യേ​ജ് ഡേ​റ്റ റെ​ക്കോ​ര്‍​ഡ​ര്‍ (വി​ഡി​ആ​ര്‍) പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​താ​യി സൂ​ച​ന.

ഇ​തി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ക​പ്പ​ലി​ന്‍റെ വേ​ഗം, ദി​ശ, ക്രൂ ​അം​ഗ​ങ്ങ​ളു​ടെ സം​സാ​രം, മ​റ്റു ക​പ്പ​ലു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം എ​ന്നീ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ വി​ഡി​ആ​റി​ല്‍ ഉ​ണ്ടാ​കും.

ജൂ​ണ്‍ ഒ​മ്പ​തി​നാ​യി​രു​ന്നു ക​ണ്ണൂ​ര്‍ അ​ഴി​ക്ക​ല്‍ തീ​ര​ത്തു​നി​ന്ന് 44 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യി ക​പ്പ​ലി​ന് തീ ​പി​ടി​ച്ച​ത്. ക​പ്പ​ലി​ലെ വോ​യേ​ജ് ഡേ​റ്റ റെ​ക്കോ​ര്‍​ഡ​റി​ലെ വി​വ​ര​ങ്ങ​ള്‍ സാ​ങ്കേ​തി​ക പ്ര​തി​സ​ന്ധി​ക​ള്‍ മൂ​ലം ആ​ദ്യം വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​തേ​സ​മ​യം വാ​ന്‍​ഹാ​യി ക​പ്പ​ലി​ല്‍​നി​ന്ന് പു​ക​യ​ണ​യ്ക്കാ​ന്‍ ദൗ​ത്യ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ത്യ​ന്‍ തീ​ര​ത്തു​നി​ന്ന് 129 നോ​ട്ടി​ക്ക​ല്‍ മൈ​ൽ അ​ക​ലെ​യാ​ണ് ക​പ്പ​ല്‍ ഇ​പ്പോ​ഴു​ള്ള​ത്. ക​പ്പ​ലി​നെ ത​ണു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment