ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായി മലയാളി താരം മിന്നു മണി തെരഞ്ഞെടുക്കപ്പെട്ടു.
മിന്നുവിനൊപ്പം ഓള്‍റൗണ്ടര്‍ സജന സജീവൻ, പേസര്‍ വി.ജെ. ജോഷിത എന്നീ മലയാളികളും ട്വന്റി-20 സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂവരും വയനാട് സ്വദേശികളാണ്. ഓഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന പരന്പരയിൽ മൂന്നു വീതം ട്വന്റി-20, ഏകദിനങ്ങളും ഒരു ചതുർദിന മത്സരവുമാണുള്ളത്.
ഓസ്ട്രേലിയൻ എ ടീമിനെതിരേ നടക്കുന്ന ഏകദിന, ട്വന്റി-20, ചതുർദിന ടീം വൈസ് ക്യാപ്റ്റനായാണ് മിന്നുവിന്റെ നിയമനം. മൂന്നു ഫോർമാറ്റിലും രാധാ യാദവാണ് ക്യാപ്റ്റൻ.