മുൻഭർത്താവ് അമാനെ കുറിച്ച് വീണാ നായർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൻ ( അമാൻ) ഇപ്പോൾ ഹാപ്പിയാണ്. ചേരേണ്ടത് ചേരണം എന്ന് പറയില്ലേ? ഞാൻ ഒരുപാട് മാറി. പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം.
എന്തിനെയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയിൽ പഠിച്ചു. കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ. അതൊന്നുമല്ല ജീവിതമെന്ന് എനിക്കിപ്പോഴാണ് മനസിലായത്. വിഷമം ഉണ്ടോയെന്ന് ചോദിച്ചാൽ മനുഷ്യരല്ലേ… വൈരാഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല അദ്ദേഹം. പുള്ളി നല്ല മനുഷ്യനാണ്.
അതുപോലെ എനിക്കും വൈരാഗ്യമോ ദേഷ്യമോ ഇല്ല. എടുത്ത് ചാട്ടം, ദേഷ്യം എല്ലാമുണ്ടായിരുന്നു എനിക്ക്. മുന്നും പിന്നും നോക്കാത്ത രീതിയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുണ്ട്. 30 വയസായിട്ട് മാത്രമെ വിവാഹം കഴിക്കാവൂവെന്ന് ഇപ്പോൾ എനിക്ക് പരിചയമുള്ള പിള്ളേരോടെല്ലാം ഞാൻ പറയും. പക്വത വരാൻ ആ പ്രായമെങ്കിലും എത്തണം എന്ന് വീണാ നായർ കൂട്ടിച്ചേർത്തു.