വിംബിൾഡൺ: വീനസ് വില്യംസ് സെമിയിൽ

veenausല​ണ്ട​ന്‍: വിംബിൾഡൺ വനിതാ സിംഗിൾസിൽ വീനസ് വില്യംസ് സെമിയിൽ. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ യലേന ഒപ്സ്റ്റെൻകോയെ പരാജയപ്പെടുത്തിയാണ് വീനസ് വില്യംസ് സെമിയിലെത്തിയത്. സ്കോർ: 6-3 7-5

വിംബിൾഡണിലെ 100-‌ാം മത്സരത്തിനിറങ്ങിയ വീനസ് ഇത് പത്താം തവണയാണ് വിംബിൾഡൺ സെമിയിൽ പ്രവേശിക്കുന്നത്. 1994ശേഷം വിംബിൽഡൺ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരംകൂടിയാണ് 36കാരിയായ വീനസ് വില്യംസ്.

Related posts