വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ചേട്ടന്റെ വൈഫ് തന്റെ ടെലിവിഷൻ പരിപാടിയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു എന്ന് സാജു നവോദയ. അന്ന് എന്നെകുറിച്ച് പറഞ്ഞപ്പോൾ മിമിക്രിക്കാർ വേണ്ടെന്നാണു പുള്ളി ആദ്യം പറഞ്ഞത്. പക്ഷേ, പിന്നെ ചേച്ചി പിടിച്ചിരുത്തി എന്റെ പരിപാടികൾ ഒക്കെ കാണിച്ചു കൊടുത്തപ്പോഴാണു പുള്ളിക്ക് ഓക്കെ ആയത്.
പുള്ളി കണ്ട അന്നത്തെ രൂപവും മറ്റുമൊക്കെ കറക്റ്റായിരുന്നു. കുറച്ച് നമ്മുടെ രൂപത്തിലും ഭാവത്തിലും ഒക്കെയുണ്ടു കാര്യം. എനിക്കു സിനിമയിൽ വന്നതിൽ ഏറ്റവും സന്തോഷമുള്ള കാര്യം വേറെയാണ്. വെള്ളിമൂങ്ങ കാണാൻ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. അവരൊന്നും തിയറ്ററിൽ പോകുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
കൃഷിപ്പണിയുമായി നടക്കുന്ന ആളുകളല്ലേ? അച്ഛൻ ഒരു മങ്കി ക്യാപ് ഒക്കെ വച്ചാണു തിയറ്ററിൽ ഇരുന്നത്, എസി ആയതുകൊണ്ട്. സിനിമയിൽ വന്ന് കുറേ സ്ഥലവും മറ്റുമൊക്കെ വാങ്ങുന്നതല്ല കാര്യം. ഇതൊക്കെയാണ് എനിക്കുണ്ടായ സന്തോഷം എന്ന് സാജു നവോദയ പറഞ്ഞു.