ഭക്ഷണം നൽകാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കം;  മ​ദ്യ​പ​സം​ഘം ഹോ​ട്ട​ലി​ൽ ക​യ​റി ഉ​ട​മ​യെ വെ​ട്ടി പരിക്കേൽപ്പിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: വ​ക്കു​ത​ർ​ക്കത്തെ തുടർന്ന് മ​ദ്യ​പ​സം​ഘം ഹോ​ട്ട​ലി​ൽ ക​യ​റി ഉ​ട​മ​യെ വെ​ട്ടിപ്പരി​ക്കേ​ൽ​പി​ച്ചു. ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു. ‌കോ​ലി​യ​ക്കോ​ട് ബി​വ​റേ​ജ് ജം​ഗ്ഷ​നി​ലെ തി​രു​വോ​ണം ഹോ​ട്ട​ൽ ഉ​ട​മ വാ​വ​റ അ​മ്പ​ലം, ശ്രീ​നാ​രാ​യ​ണ​പു​രം, ആ​തി​രാ​ല​യ​ത്തി​ൽ മോ​ഹ​ന​ൻ നാ​യ​ർ (55) നാ​ണ് കൈ​യ്ക്ക് വെ​ട്ടേ​റ്റ​ത്. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹ​രി​കു​മാ​ർ (35) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കുന്നേരം 6.45 ന് ​കോ​ലി​യ​ക്കോ​ട് തി​രു​വോ​ണം ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ സം​ഘം ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ല​ഭി​ക്കാ​ൻ താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​മ​യു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.​ ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഇ​വ​രി​ൽ ഒ​രാ​ൾ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് മോ​ഹ​ന​ൻ നാ​യ​രെ വെ​ട്ടു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഹ​രി​കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​

സം​ഭ​വ ശേ​ഷം മൂ​ന്നു പേ​രും ബൈ​ക്കി​ൽ ക​യ​റി പാ​റ​യ്ക്ക​ൽ ഭാ​ഗ​ത്തേ​യ്ക്ക് പോ​യി. ബൈ​ക്കി​ന്‍റെ ന​മ്പ​ർ ദൃ​ക്സാ​ക്ഷി​ക​ളി​ൽ നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചു. കൈ​യ്ക്ക് പ​രി​ക്കേ​റ്റ മോ​ഹ​ന​ൻ​നാ​യ​രെ​യും, ഹ​രി​കു​മാ​റി​നെ​യും ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS