500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കിയശേഷം..! പു​സ്ത​ക വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വീ​ട്ടി​ൽ പു​സ്ത​ക വി​ല്പ​ന​യ്ക്കെ​ത്തി​യ വി​വാ​ഹി​ത​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ.

പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യും പു​ഴാ​തി വി​ല്ലേ​ജ് ഓ​ഫീ​സ​റു​മാ​യ ര​ഞ്ജി​ത്ത് ല​ക്ഷ്മ​ണ​നെ (36) യാ​ണ് വ​നി​താ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി​ക്കു​ന്ന് പ​ന്നേ​ന്പാ​റ​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്.

വീ​ട്ടി​ൽ പു​സ്ത​ക വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വ​തി​യോ​ട് പു​സ്ത​കം വാ​ങ്ങി​ക്കു​ക​യും അ​തി​ന്‍റെ തു​ക​യാ​യ 500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കി​യ​ശേ​ഷം മു​റി​ക്കു​ള്ളി​ൽ കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​സം​ഗം ചെ​യ്തു​വെ​ന്നു​മാ​ണ് കേ​സ്.

സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വ​തി വ​നി​താ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും വ​നി​താ സി​ഐ ലീ​ലാ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment